പത്തുഗോള്‍ പിറന്ന ആവേശപ്പോര്; ഫ്രാന്‍സിനെ വീഴ്ത്തി ഇംഗ്ലണ്ടിന് ലോകകപ്പ് വെങ്കലം

അബുദാബി: ദുബൈ നഗരമധ്യത്തില്‍ സ്ഫോടനശബ്ദം കേട്ടെന്ന തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുഎഇ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം വിപുലീകരിച്ചു. വ്യാജവിവരങ്ങള്‍ ഉള്‍പ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി അറിയിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്റെ മൊഴി രേഖപ്പെടുത്തി.
വാര്‍ത്ത തയ്യാറാക്കല്‍, അംഗീകാരം, പ്രസിദ്ധീകരണം എന്നിവയില്‍ പങ്കെടുത്ത വാര്‍ത്താ ഏജന്‍സിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. വാര്‍ത്ത തയ്യാറാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും സ്വീകരിച്ച നടപടിക്രമങ്ങള്‍, പ്രസിദ്ധീകരണത്തിന് മുമ്പ് വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചത്, നിയമപരവും മാധ്യമധാര്മികവുമായ മാനദണ്ഡങ്ങള്‍ പാലിച്ചോയെന്ന് തുടങ്ങിയ കാര്യങ്ങള്‍ പ്രോസിക്യൂഷന് പരിശോധിക്കും. വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പിന്‍വലിച്ചതുകൊണ്ട് അന്വേഷണം അവസാനിക്കില്ല. ബന്ധപ്പെട്ട വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് പിന്‍വലിക്കുകയും പൊതുമാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം അവസാനിപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.