ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

ന്യൂഡല്‍ഹി: മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവെയ്ക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരന്’ ഒരുക്കിയ രാജ്കുമാര് പെരിയസാമിയാണ് സംവിധായകന്. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായന്’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. ‘പുഷ്പ 2’ലൂടെ സുകുമാര്‍ തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. വെങ്കി അറ്റ്ലൂരിയാണ് സംഭാഷണ രചയിതാവ്.
ഡല്‍ഹിയില്‍ നാഷണല്‍ മീഡിയ സെന്ററില്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകന് ജയരാജായിരുന്നു ജൂറി ചെയര്മാന്. ജയരാജ് ഉള്‍പ്പെടെ 11അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു. 2024ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. നടന് മമ്മൂട്ടി (ഭ്രമയുഗം), കാര്‍ത്തിക് ആര്യന് (ചന്തു ചാമ്പ്യന്‍), നടി യാമി ഗൗതം,
സംവിധായകന് രാജ്കുമാര് പെരിയസാമി (അമരന്), ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഫീച്ചര്‍ ഫിലിം ക്യാപ്റ്റന്‍ മില്ലര്‍
മികച്ച എന്റര്ടെയ്നര് കല്‍ക്കി 2898 എഡി, നവാഗതസംവിധായകന് രണ്‍ദീപ് ഹൂഡ (സ്വതന്ത്ര വീര്‍ സവര്‍ക്കര്‍), മികച്ച ചിത്രം ആര്‍ട്ടിക്കിള്‍ 370,
കുട്ടികളുടെ ചിത്രം ചിന്ന കഥ കാതു, സൗണ്ട് ഡിസൈന്‍ സുരേന്. ജി (മെയ്യഴകന്) |പ്രത്യേക പരാമര്‍ശം, നടന് ധനുഷ് (ക്യാപ്റ്റന്‍ മില്ലര്‍) | പ്രത്യേക പരാമര്‍ശം. തമിഴ് ചിത്രം രായന്. മലയാളചിത്രം ഫെമിനിച്ചി ഫാത്തിമ. കന്നഡചിത്രം മിഥ്യ.