ഞങ്ങള്‍ക്ക് ശൗചാലയം പോലും നഷ്ടമായി; പിറന്ന മണ്ണിലേക്ക് കണ്ണീരോടെ നോക്കി ഫലസ്തീന് മക്കള്‍

അമ്മാന്/വാഷിങ്ടണ്‍: ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാനിയന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും ഒരു സൈനികനെ കാണാതാകുകയും ചെയ്തതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റെങ്കിലും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും അധികൃതര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ഈ ആക്രമണം. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇറാന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യു.എസ്. സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഭവത്തോടെ 2026ല്‍ ആരംഭിച്ച അമേരിക്ക-ഇറാന് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം 16 ആയി. 420 ലേറെ സൈനികര്‍ക്ക് ഇതിനകം പരിക്കേറ്റതായും യു.എസ്. സൈന്യം അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിച്ചശേഷം മാത്രമേ പുറത്തുവിടുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന് പിന്നാലെ ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക പുതിയ വ്യോമാക്രമണങ്ങള്‍ നടത്തിയതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.