കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

ദുബൈ: രാജ്യത്ത് മയക്കുമരുന്ന വേട്ട ശക്തമാക്കാന്‍ യുഎഇ അത്യാധുനിക സംവിധാനങ്ങളോടെ സര്‍വ്വസജ്ജം. ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി ചെയര്മാന് ശൈഖ് സായിദ് ബിന്‍ ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെ യുഎഇയിലെ കസ്റ്റംസ് സംവിധാനത്തെക്കുറിച്ചും മയക്കുമരുന്ന് കടത്ത് തടയുന്നതിനായി യുഎഇ കസ്റ്റംസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശൈഖ് സായിദിന് വിശദീകരണം നല്കി. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്ല ബിന്‍ ലാഹെജ് അല്‍ ഫലാസി, പോര്‍ട്ട്സ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ കുവൈത്തി എന്നിവരും വിവിധ പ്രാദേശിക കസ്റ്റംസ് വകുപ്പുകളുടെ ഡയറക്ടര്‍ ജനറല്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഫെഡറല്‍ അതോറിറ്റിയും വിവിധ പ്രാദേശിക കസ്റ്റംസ് വകുപ്പുകളും ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രവേശന കവാടങ്ങളില്‍ കസ്റ്റംസ് പരിശോധനാ വിഭാഗങ്ങളുടെ സജ്ജീകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതില്‍ K9 കസ്റ്റംസ് യൂണിറ്റുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും കര, വ്യോമ, കടല്‍ തുറമുഖങ്ങളില്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ പരിശോധനാ ഉപകരണങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. യുഎഇയിലെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഫെഡറല്‍ അതോറിറ്റിയും കസ്റ്റംസ് വകുപ്പുകളും കൈവരിച്ച നേട്ടങ്ങളെ ശൈഖ് സായിദ് പ്രശംസിച്ചു. യുഎഇയിലെ അതിര്‍ത്തി പ്രവേശന കേന്ദ്രങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികാരികളും പുലര്‍ത്തുന്ന ഉയര്‍ന്ന ജാഗ്രതയെയും അദ്ദേഹം അഭിനന്ദിച്ചു. ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി, ഫെഡറല്‍ അതോറിറ്റി, പ്രാദേശിക കസ്റ്റംസ് വകുപ്പുകള്‍ എന്നിവയ്ക്കിടയിലെ ഏകോപനവും തന്ത്രപരമായ പങ്കാളിത്തവും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഈ പങ്കാളിത്തം മയക്കുമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി സഹകരണവും ഏകോപനവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വിവിധ എമിറേറ്റുകളുടെ സംയുക്ത യോഗവും നടന്നു. യോഗത്തില്‍ അജ്മാന് പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഐമി, ഉമ്മുല്‍ ഖുവൈന്‍ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശൈഖ് മന്‍സൂര്‍ ഇബ്രാഹിം അഹമ്മദ് ഹമദ് അല്‍ മുഅല്ല, ദുബൈ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല മുഹമ്മദ് ബുസനദ്, ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റിയിലെ പോര്‍ട്സ് ആന്‍ഡ് കസ്റ്റംസ് ഡയറക്ടര്‍ മുഹമ്മദ് മീര്‍ അബ്ദുല്‍ റഹ്മാന് അല്‍ സറാഹ്, ഫുജൈറ കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ ഹമീദ് മുഹമ്മദ് ഹമീദ് അല്‍ യമാഹി എന്നിവര്‍ പങ്കെടുത്തു. യുഎഇയില്‍ മയക്കുമരുന്ന് കടത്ത് തടയുന്നതിലെ ഏറ്റവും പുതിയ ഫലങ്ങളും പുതിയ സംഭവവികാസങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മയക്കുമരുന്ന് കടത്തുകാര്‍ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായി.