ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍: ഇന്ന് രാവിലെ കണ്ണൂരില്‍ നിന്നും ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഇന്ന് രാവിലെ ദുബൈയിലെത്തി ജോലിക്ക് കയറേണ്ട നിരവധി പ്രവാസികള്‍ വിഷമത്തിലായി. മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയതില്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. എല്ലാ തവണയും പറയുന്ന ന്യായവാദങ്ങളാണ് എയര്‍ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ പറയുന്നത്. മസ്കത്തില് നിന്നും കണ്ണൂരിലേക്ക് വരുന്ന വിമാനമാണ് തിരികെ ദുബൈയിലെക്ക് പറക്കുക. എന്നാല്‍ മസ്കത്തില് നിന്നും വിമാനം കണ്ണൂരിലെത്തിയില്ല എന്ന് കാരണമാണ് പറയുന്നത്. ഇന്ന് ദുബൈയില്‍ എത്തി ജോലിക്ക് കയറേണ്ട പ്രവാസികളാണ് ഏറെ വിഷമത്തിലായത്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഒരാഴ്ചക്കുള്ളില്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.



