കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

ഒരു ഇടവേളക്ക് ശേഷം യെമനില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ആക്രമണം തുടരുന്ന ഹൂതികള്‍ ഇപ്പോള്‍ സൗദിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. അതിര്‍ത്തി കടന്ന് ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന് പിന്തുണയുള്ള ഹൂതികള്‍. ഹൂതികള്‍ സൗദി അറേബ്യയിലും യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് ഏഴ് പേര് കൊല്ലപ്പെട്ടിരുന്നു. യെമനിലെ മൊഖാ തുറമുഖത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടത്. ബാബ് അല്‍മന്ദബ് കടലിടുക്കിന് സമീപമാണ് മൊഖാ തുറമുഖം. കുറഞ്ഞത് 25 മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ട ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. സാമ്പത്തിക മേഖലകള്‍, ജീവനക്കാരുടെ താമസസ്ഥലങ്ങള്‍, ഗോഡൗണുകള്‍, സ്വകാര്യ ഇന്ധന സ്റ്റേഷനുകള്‍, സംഭരണ ടാങ്കുകള്‍, മറ്റ് തുറമുഖ സൗകര്യങ്ങള്‍ എന്നിവയാണ് ആക്രമിച്ചത്. കൂടാതെ മൊഖാ മേഖലയിലെ സൗദി പിന്തുണയുള്ള സൈനികരെയും ആയുധ സംഭരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വലിയ തോതിലുള്ള മിസൈല്‍ഡ്രോണ്‍ ആക്രമണം നടത്തിയതായി അറിയിച്ചു. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച ആക്രമണത്തില്‍ ആയുധങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടായെന്നും സൗദി പൗരന്മാരുള്പ്പെടെ നിരവധി പേര് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്നുമാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീഅ് പറഞ്ഞത്. തെക്കന്‍ സൗദി അറേബ്യയിലെ ജിസാനിലുള്ള അരാംകോ റിഫൈനറി സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായും യഹ്യ അവകാശപ്പെട്ടു. സഅദ, ഹജ്ജ പ്രവിശ്യകളിലെ യെമന്‍ വ്യോമപരിധി സൗദി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ജിസാന്‍ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ പറഞ്ഞു. 4 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ജിസാന്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യെമന്‍ അതിര്‍ത്തിക്ക് സമീപം ചെങ്കടലിനോട് ചേര്‍ന്നാണ് ജിസാന്‍ റിഫൈനറി സ്ഥിതി ചെയ്യുന്നത്. സൗദി തുറമുഖങ്ങള്‍ക്കും ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തിനും തങ്ങള്‍ ‘ഉപരോധം’ ഏര്‍പ്പെടുത്തിയതായി ഹൂതികള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.