കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

തെഹ്റാൻ: ഹോർമുസ് ജലപാത തുറക്കുന്നത് സംബന്ധിച്ച് പുതിയ ഉപാധികൾ മുന്നോട്ട് വെച്ച് ഇറാൻ. അമേരിക്ക–ഇറാൻ യുദ്ധം നിർണായകമായ നയതന്ത്ര ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇറാൻ പുതിയ നിബന്ധനകളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള പോരാട്ടവും സമ്മർദ്ദവും തുടരുന്നതിനാൽ, സംഘർഷത്തിന്റെ ഗതി നിർണയിക്കുന്നതിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ പറയുന്നു. എന്നാൽ വാണിജ്യ കപ്പൽ ഗതാഗതം പൂർണമായി പുനരാരംഭിക്കുന്നതിന് മുമ്പ് അമേരിക്ക ചില നിർണായക ഇളവുകൾ നൽകണമെന്നാണ് ഇറാൻ്റെ നിലപാട്.
ഇതിൽ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കൽ, ഇറാനെതിരായ ഉപരോധങ്ങളിൽ ഇളവ് വരുത്തൽ, യുദ്ധവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം നൽകൽ തുടങ്ങിയ ആവശ്യങ്ങളും ഉൾപ്പെടുന്നുണ്ട്.



