കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

ദുബൈ: മണിക്കൂറില്‍ 290 കി.മീ വേഗത്തില്‍ അപകടകരമായി ബൈക്ക് ഓടിച്ച ആള്‍ക്ക് 50,000 ദിര്‍ഹം പിഴ. അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുകയും അപകടകരമായ സ്റ്റണ്ടുകള്‍ നടത്തുകയും ചെയ്ത ബൈക്കറുടെ വാഹനം ദുബൈ പോലീസ് പിടിച്ചെടുത്തു. ബൈക്ക് വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം ഇംപൗണ്ട്മെന്റ് ഫീസ് അടയ്ക്കണം. അമിതവേഗത കൂടാതെ ഒരു ചക്രത്തില്‍ മാത്രം ബൈക്ക് ഓടിച്ച് അഭ്യാസം കാണിച്ചിരുന്നു. വാഹനങ്ങള്‍ക്കിടയിലൂടെ അപകടകരമായി വെട്ടിച്ചുപോകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദുബൈ പോലീസ് ഒരു മോട്ടോര്‍സൈക്കിള്‍ യാത്രക്കാരനെ വിളിച്ചുവരുത്തി. അശ്രദ്ധമായ ഡ്രൈവിംഗിനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന പെരുമാറ്റങ്ങള്‍ക്കുമെതിരെ ദുബൈ പോലീസിന്റെ കര്‍ശനമായ ‘സീറോ ടോളറന്‍സ്’ നയം വീണ്ടും വ്യക്തമാക്കുന്നതാണ് നടപടി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു, വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് പിന്നാലെ പ്രത്യേക ട്രാഫിക് പട്രോള്‍ സംഘം ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. പിഴക്ക് പുറമെ ബാധകമായ മറ്റ് നിയമനടപടികളും നേരിടേണ്ടിവരും. മണിക്കൂറില്‍ 290 കിലോമീറ്ററിലധികം വേഗത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നത് ഏറ്റവും അപകടകരമായ ട്രാഫിക് പെരുമാറ്റങ്ങളില്‍ ഒന്നാണെന്ന് ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ പറഞ്ഞു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതുണ്ടെന്നും യാത്രക്കാരന് വലിയ ദൂരത്തേക്ക് തെറിച്ചുപോകാനിടയുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു ചക്രത്തില്‍ മാത്രം മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നത് ഏറ്റവും അപകടകരമായ സ്റ്റണ്ട് രീതികളിലൊന്നാണെന്നും പോലീസ് വ്യക്തമാക്കി. ദുബൈ പോലീസിന്റെ സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ക്കും ഫീല്‍ഡ് പട്രോള്‍ സംഘങ്ങള്‍ക്കും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും ബൈക്ക് യാത്രക്കാരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ വ്യക്തമാക്കി.