കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

മസ്കത്ത്: ഹോർമുസ് കടലിടുക്കിന്റെ ഭാവിയിലെ ഭരണവും നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനുമായി നടത്തുന്ന ചർച്ചകൾ മികച്ചതും ക്രിയാത്മകവുമാണെന്ന് ഒമാൻ വൃക്തമാക്കി. എന്നാൽ,തെഹ്റാൻ ഈ നിർണായക ജലപാതയിലെ ഉപരോധം ശക്തമായി തുടരുന്നതിനിടെ, കപ്പലുകൾക്ക് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കെതിരെ ഒമാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഒമാൻ വിദേശകാര്യ മന്ത്രാലയം ഇന്നലെ അപലപിച്ചിരുന്നു. അതേസമയം ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ഒമാൻ നേരിട്ട് പറഞ്ഞില്ല.
ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ ക്രമീകരണങ്ങളെക്കുറിച്ചുള്ള നിലവിലെ ചർച്ചകൾ പ്രതീക്ഷ പകരുന്നതാന്നും മന്ത്രാലയം അറിയിച്ചു. ചർച്ചകളുടെ പുരോഗതിയെ അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.



