കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും മറ്റു മധ്യപൂര്‍വദേശത്തെ സാഹചര്യത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ടെഹ്റാനുമായി താന്‍ ‘പരിമിതമായ രീതിയില്‍ മാത്രമാണ് ചര്‍ച്ച നടത്തുന്നത്’ എന്ന് പ്രസ്താവിച്ചു. അതേസമയം ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പറയുന്നത്, അമേരിക്ക നടത്തിയ വ്യാപകമായ ആക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചില നിബന്ധനകള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പരിഗണിക്കുകയുള്ളൂവെന്ന് പറഞ്ഞു. കൂടാതെ ഹോര്‍മുസ് കടലിടുക്കിലൂടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ കപ്പല്‍ ഗതാഗത പാതകള്‍ തുറക്കുന്നതിനുള്ള ഒരു അന്തിമ കരാറിലേക്ക് ഇറാനും ഒമാനും അടുക്കുകയാണെന്ന് ഇറാന് അറിയിച്ചു. എന്നാല്‍ ഈ തന്ത്രപ്രധാനമായ കടല്പാത പൂര്‍ണമായി തുറക്കുന്നതിന് മുമ്പ് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്നും ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നും സൈനിക ഭീഷണികള്‍ അവസാനിപ്പിക്കണമെന്നും ഇറാന് വീണ്ടും ആവശ്യപ്പെട്ടു. നിലവില്‍ ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. ജൂണില്‍ ഒപ്പുവച്ച ഇടക്കാല കരാര്‍ അമേരിക്ക ലംഘിച്ചുവെന്ന് ഇറാന് ആരോപിക്കുന്നതിനാല്‍, വാഷിങ്ടണുമായി നേരിട്ട് ചര്‍ച്ച ആരംഭിക്കില്ലെന്ന് അറാഖ്ചി പറഞ്ഞു. എന്നാല്‍ ഇടനിലക്കാരിലൂടെ ഇരു രാജ്യങ്ങളും സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.