അപകടമില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബിയില്‍ 4 ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കാം

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ മരിച്ച 11 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. മരിച്ചവരില്‍ അഞ്ച് മലയാളികളാണുള്ളത്. ഒരു മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇതുള്‍പ്പെടെ രണ്ട് മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്താനുള്ള നീക്കമാണ് നടക്കുന്നത്.
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് കൊളങ്ങരടി(53), തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ്(29) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് ധന്‍ജി ഭായ്, തമിഴ് നാട്ടുകാരന് ഗോവിന്ദരാജ് മഹാലിംഗം, ആന്ധ്രപ്രദേശ് സ്വദേശി വിനോദ് കുമാര്‍, രാജസ്ഥാന് സ്വദേശിനി മഹിമ സോണി, ഉത്തര്‍ പ്രദേശ് സ്വദേശി അലി റാഷിദ്, പഞ്ചാബ് സ്വദേശികളായ രമണ്‍ കുമാര്‍, രാജ് കുമാര്‍ എന്നിവരുടെ ജീവനുകളാണ് പൊലിഞ്ഞത്.
അഷ്റഫ് ഉമ്മുല്‍ഖുവൈനില്‍ വര്‍ഷങ്ങളായി ശീതളപാനീയ വിതരണ ബിസിനസ് നടത്തിവന്നിരുന്നു. കച്ചവടത്തിലെ പ്രതിസന്ധികള്‍ കാരണം ഇന്‍വെസ്റ്റര്‍ വിസ പുതുക്കാനാകാതെ വിസ സ്റ്റാറ്റസ് മാറ്റി സ്ഥാപനത്തിലേക്ക് മടങ്ങവേയാണ് മരണം കവര്‍ന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം നാട്ടില്‍ ഏറെ ആഗ്രഹിച്ച് പണിത വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടത്തിയത്. മുന്‍പ് 18 വയസ്സുള്ള ഒരു മകനെ ഹൃദയാഘാതം മൂലവും മറ്റൊരു മകനെ രണ്ടു വര്‍ഷം മുന്‍പ് ബൈക്ക് അപകടത്തിലും നഷ്ടപ്പെട്ട അഷ്റഫിന്റെ കുടുംബത്തിന് ഈ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണ്. ഭാര്യയും ദുബൈയില്‍ ജോലിയുള്ള മകനും നാട്ടിലുള്ള മകളുമടങ്ങുന്നതാണ് കുടുംബം.
മെക്കാനിക്കല്‍ എന്‍ജിനീയറായ ഹേമന്ത് പുതിയകാവില്‍ പഴയ ജോലി രാജിവച്ച് പുതിയ കമ്പനിയില്‍ ചേരാനിരിക്കെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സന്ദര്‍ശക വിസയിലേക്ക് മാറുന്നതിനായി നടത്തിയ യാത്രയാണ് ദുരന്തത്തില്‍ അവസാനിച്ചത്.
ദുരന്തത്തില്‍ മരിച്ച സങ്കീര്‍ത്ത സുരേഷ് കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറാണ്. രണ്ടു വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതിക്ക് മറൈന്‍ മേഖലയില്‍ പുതിയ ജോലി ലഭിച്ചിരുന്നു. നിലവിലുള്ള വിസ കാലാവധി തീരാറായതിനെ തുടര്‍ന്നാണ് പുതിയ കമ്പനിയില്‍ ചേരുന്നതിന് മുന്‍പായി വിസ മാറ്റാന്‍ ഒമാനിലേക്ക് തിരിച്ചത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രം വിവാഹിതനായി ജോലി തേടി യുഎഇയിലെത്തിയ മുഹമ്മദ് ആഷിഖും അപകടത്തില്‍ മരിച്ചു. കഫറ്റീരിയയില്‍ ജോലി ലഭിച്ചെങ്കിലും തൊഴില്‍ വിസ ശരിയാകാന്‍ വൈകിയതിനെ തുടര്‍ന്ന് വിസിറ്റ് വിസ മാറ്റാനായി ഒമാനിലേക്ക് പോയതായിരുന്നു.
വീസ പുതുക്കുന്നതിന്റെ നടപടികളുടെ ഭാഗമായി ഒമാനില്‍ പോയി വരികയായിരുന്ന, മലയാളികളുടെ ഉടമസ്ഥതയിലുള്ള ബസാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ച് ദുരന്തമുണ്ടാത്. 11 പേര് സംഭവ സ്ഥലത്തും ഗുരുതര പരിക്കേറ്റ 2 പേര് പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ഇന്ത്യക്കാരെ കൂടാതെ, ഒരു ശ്രീലങ്കക്കാരനും ഫിലിപ്പീന്‍സ് സ്വദേശിയുമാണ് മരിച്ചത്.