അബുദാബി റോഡുകളില്‍ തുടര്‍ച്ചയായി വാഹനാപകടങ്ങള്‍: ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

കുവൈത്ത് സിറ്റി: കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ 43-കാരനായ കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം റമദാന് മാസത്തില്‍ അല്‍-ഖുറൈനിലെ കുടുംബവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്.
കുടുംബതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന്, ആസൂത്രിത കൊലപാതകക്കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷന് പ്രതിക്കെതിരെ ചുമത്തിയത്. പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഭാര്യയെ മുറിയിലെത്തി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി പൊലീസില്‍ കീഴടങ്ങി. കൊലപ്പെടുത്തുന്നതിന് മുന്‍പും പ്രതി ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.



