അബുദാബി റോഡുകളില്‍ തുടര്‍ച്ചയായി വാഹനാപകടങ്ങള്‍: ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാഷണല്‍ ഡേ കോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുന്നതിനായി ദുബൈ കെ.എം.സി.സി പ്രതിനിധി സംഘം എമിറേറ്റ്സ് റെഡ് ക്രസന്റ് ദുബൈ ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ഹാജ് അല്സറൂനിയെ നേരില്‍ സന്ദര്‍ശിച്ചു.
കെ.എം.സി.സി കാലങ്ങളായി നടത്തിവരുന്ന സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അല്‍സറൂനി പ്രത്യേകം പ്രകീര്‍ത്തിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സമൂഹത്തിന്റെ നന്മയ്ക്കും അശരണരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ആശ്വാസത്തിനുമായി കെ.എം.സി.സി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ വിലമതിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ ദേശീയദിനാഘോഷങ്ങളുടെ സന്ദേശമായ ഐക്യവും സഹവര്‍ത്തിത്വവും മാനവികതയും കൂടുതല്‍ ശക്തമായി സമൂഹത്തിലേക്ക് പകരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടിക്കാഴ്ചയില്‍ റെഡ് ക്രസന്റ് ഉദ്യോഗസ്ഥരായ റാഷിദ് അലി അല്യമ്മാഹി, ഖുലൂദ് അല്മാദീഹ്, മുഹമ്മദ് കമാല്‍ സയീദ്, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, പി.വി. റയീസ്, ഷഫീക്ക് സലാഹുദ്ദീന്, അസ്ലം എന്നിവര്‍ പങ്കെടുത്തു.