യു.എ.ഇ ദേശീയ ദിനം; 55 ജി.ബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ഡു

ദുബൈ: യു.എ.ഇയുടെ 55-ാമത് ദേശീയ ദിനം (ഈദ് അല്‍ ഇത്തിഹാദ്) ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 55 ജി.ബി സൗജന്യ നാഷണല്‍ മൊബൈല്‍ ഡാറ്റ പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ‘ഡു’ (du).
നിശ്ചിത സമയത്തേക്ക് മാത്രം ലഭ്യമാകുന്ന ഈ ഓഫറിലൂടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് അധിക തുകയൊന്നും നല്‍കാതെ തന്നെ 55 ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കും. ഓഫര്‍ വഴി ലഭിക്കുന്ന ഡാറ്റ 2026 ഡിസംബര്‍ 4 വരെ ഉപയോഗിക്കാമെന്ന് ‘ഡു’ അയച്ച സബ്സ്ക്രിപ്ഷന് സ്ഥിരീകരണ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 2-നാണ് യു.എ.ഇയുടെ 55-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുന്നത്.
പ്രത്യേക ഈദ് അല്‍ ഇത്തിഹാദ് പാക്കേജ് ആക്റ്റിവേറ്റ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ‘ഡു’വില്‍ നിന്ന് സ്ഥിരീകരണ സന്ദേശം ലഭിക്കും. സൗജന്യ 55 ജി.ബി നാഷണല്‍ ഡാറ്റ ഉള്‍പ്പെടുന്ന ഈദ് അല്‍ ഇത്തിഹാദ് ബണ്ടില്‍ നിങ്ങള്‍ വിജയകരമായി സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു’ എന്നാണ് മെസ്സേജില്‍ ഉണ്ടായിരിക്കുക. ഇത് ‘നാഷണല്‍ ഡാറ്റ’ ആയതിനാല്‍ യു.എ.ഇക്ക് ഉള്ളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. അന്താരാഷ്ട്ര റോമിംഗില്‍ ഇത് ലഭ്യമാകില്ല. ഓഫറിന് അര്‍ഹതയുണ്ടോ എന്നും ആക്റ്റിവേഷന്‍ രീതികളും മറ്റ് വ്യവസ്ഥകളും ‘ഡു’വിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി പരിശോധിക്കാവുന്നതാണ്.