അപകടമില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബിയില്‍ 4 ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കാം

ഷാര്‍ജ: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.ടി അജയ് മോഹന്‍ ഷാര്‍ജയില്‍ മതേതര ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. പ്രവാസ ലോകത്തെ സംഘടനകള്‍ക്ക് എന്നും ഒരു മാതൃകയാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെന്നും അതിന് നേതൃത്വം നല്കുന്ന കെ.ബാലകൃഷ്ണനെയും അഡ്വ: വൈ.എ റഹീമിനെയും അദ്ദേഹം അഭിനന്ദിച്ചു. പൊതുസമൂഹത്തില്‍ ലഭിച്ച അംഗീകാരത്തിന്റെ ഫലമാണ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് എത്തിയതെന്നും അജയ്മോഹന് കൂട്ടിച്ചേര്‍ത്തു. മുന്നണി ചെയര്മാന് ബിജു അബ്രഹാം, ജനറല്‍ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി, ട്രഷറര്‍ പ്രഭാ, റെജി മോഹന്‍ നായര്‍, അസോസിയേഷന് പ്രസിഡന്റ് കെ.ബാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി അഡ്വ: വൈ.എ റഹീം, അഡ്വ.അന്‍സാര്‍ താജ്, അനില്‍ ലാല്‍, റോയി, അഭിലാഷ്, സ്പ അനില്‍കുമാര്‍, ജാഫര്‍ കണ്ണാട്ട്, ഷാന്റി തോമസ്, നവാസ്തേക്കട, ഇന്‍ക്കാസ് ഷാര്‍ജ പ്രസിഡന്റ് മനാഫ്, ഗ്ലോബല്‍ അംഗം നാരായണന് നായര്‍, എ.വി മധു, സാം വര്‍ഗ്ഗീസ് ജിജോ, സോളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



