ആഘോഷപ്പെരുമയില്‍ തളിപ്പറമ്പ് കാര്‍ണിവല്‍ ഇന്ന്; വിവിധ പരിപാടികള്‍

കോഴിക്കോട്: മുക്കത്ത് എസ്എംഎ ബാധിച്ച കുരുന്നുകള്‍ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. രണ്ട് കോടി രൂപ ധനസഹായം ശനിയാഴ്ച കുട്ടികളുടെ വീട്ടില്‍ വച്ച് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍. ബി. സ്വരാജ് അറിയിച്ചു. 50 കോടിയെന്ന വലിയ ലക്ഷ്യത്തിലേക്ക് നെട്ടോട്ടമോടുന്ന ചികിത്സാ സഹായക്കമ്മിറ്റിക്ക് വലിയ സാന്ത്വനമാണ്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയുടെ സഹായ പ്രഖ്യാപനം.
കല്ലുരുട്ടി പൂവത്തിരിച്ചാല് അരുണ്‍-ഷാല്മി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥന് മോസസ്, ഒലിവര്‍ ജോനോ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടുവയസ്സിനുള്ളില്‍ ജീന്‍ തെറാപ്പി നല്കിയാല് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരുകുട്ടിക്ക് 16.5 കോടിയാണ് ചെലവാകുക.



