ആഘോഷപ്പെരുമയില്‍ തളിപ്പറമ്പ് കാര്‍ണിവല്‍ ഇന്ന്; വിവിധ പരിപാടികള്‍

ദുബൈ: കലയും സംഗീതവും ഫുഡ് ഫെസ്റ്റും മെഹന്ദിയും സൂഫിഗസല് മേളയും ഒരുമിക്കുന്ന വൈവിധ്യ പരിപാടികളുമായി യുഎഇയിലെ തളിപ്പറമ്പ മണ്ഡലം നിവാസികളുടെ ഏറ്റവും വലിയ സംഗമം ഇന്ന് (നവംബര്‍ 29 ഞായറാഴ്ച) ഖിസൈസ് ഹാംപ്റ്റന് ഹെയ്റ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കും. ടി.കെ ഗോവിന്ദന് മാസ്റ്റര്‍ എംഎല്‍എ കാര്‍ണിവല്‍ ഔപചാരികമായി ഉത്ഘാടനം ചെയ്യും. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്പെഷ്യല്‍ ബസുകളും ഖിസൈസ് മെട്രോ എക്സിറ്റ് ഒന്നില്‍ നിന്ന് സൗജന്യ ഷട്ടില്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. ഗള്‍ഫിലുള്ള തളിപ്പറമ്പ മണ്ഡലത്തിലെ പ്രതിഭകളെയും വിവിധ മത്സര പരീക്ഷകളിലെ വിജയികളെയും ചടങ്ങില്‍ അനുമോദിക്കും. ദുബൈ തളിപ്പറമ്പ മണ്ഡലം കെഎംസിസിയാണ് കാര്‍ണിവലിന് നേതൃത്വം നല്‍കുന്നത്.
കാര്‍ണിവലില്‍ ഭാഗമായി ഡബിള്‍ ട്രീ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ബിസിനസ് കോണ്‍ക്ലേവില്‍ ടി കെ ഗോവിന്ദന് മാസ്റ്റര്‍ എംഎല്‍എ, തളിപ്പറമ്പ നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ സുബൈര്‍, കണ്ണൂര്‍ ജില്ലാ വികസന സമിതി അംഗം കോടിപ്പോയില്‍ മുസ്തഫ, വ്യവസായവാണിജ്യ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ എ എസ് ഷിറാസ് എന്നിവര്‍ തളിപ്പറമ്പിലെ വികസനനിക്ഷേപക സാദ്ധ്യതകള്‍ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.മൊയ്തു ,അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ജില്ലാ ഭാരവാഹികളായ സൈനുദ്ദീന്‍ ചേലേരി, എന്‍.യു ഉമ്മര്‍കുട്ടി, പ്രസിഡന്റ് താഹിര്‍ അലി, സെക്രട്ടറി ശരീഫ് പെരുമളബാദ്, ട്രഷറര്‍ യൂനുസ് എന്നിവര്‍ നേതൃത്വം നല്കി. കേന്ദ്രകേരളം സര്‍ക്കാരുകളുടെ വിവിധ സ്കീമുകളും മാര്‍ഗ നിര്‍ദ്ദേശങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തു. ജനുവരിയില്‍ തളിപ്പറമ്പില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിക്ഷേപകരും പങ്കെടുക്കുന്ന വിപുലമായ ഇന്‍വെസ്റ്റ്മെന്റ് മീറ്റിന്റെ ഭാഗമായാണ് ഗള്‍ഫിലെ പരിപാടികള്‍.
തളിപ്പറമ്പ വികസനവുമായി ബന്ധപ്പെട്ട് ദുബൈ കെഎംസിസിയില്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടെ സംഗമത്തില്‍ ഒ.മൊയ്തു, സൈനുദ്ധീന്‍ ചേലേരി, എന്‍ യു ഉമ്മര്‍കുട്ടി, ശരീഫ് പെരുമളാബാദ് (കെഎംസിസി), ഷിറിന് അന്നാ ജോസ് (ഇന്‍കാസ്), നാസര്‍ അഹമ്മദ് (സ്കോട്ട), സയീദ് തളിപ്പറമ്പ (എസ്കെഎസ്എസ്എഫ്), സിറാജ് മലിക്കന്‍ (ഗേറ്റ്), നവാസ് (അല്‍ മഖര്‍), രമേശ് (തപസ്), ജയദീഷ് പി പി (മയ്യില്‍ എന്‍ആര്‍ഐ ഫോറം), റഷീദ് വടക്കാഞ്ചേരി (മൈല്‍ സെവന്), നാസര്‍ തളിപ്പറമ്പ (ഐസിഎഫ്) എന്നിവര്‍ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസാരിച്ചു. ദുബൈ കെഎംസിസി സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര അധ്യക്ഷത വഹിച്ചു. ഗോവിന്ദന് മാസ്റ്റര്‍ എംഎല്‍എ, പി കെ സുബൈര്‍, മുസ്തഫ കോടിപ്പോയില്‍ എന്നിവര്‍ മറുപടി പറഞ്ഞു. ദുബൈ തളിപ്പറമ്പ മണ്ഡലം കെഎംസിസി പ്രസിഡന്റ് താഹിറലി സ്വാഗതവും ട്രഷറര്‍ സികെപി യൂനുസ് നന്ദിയും പറഞ്ഞു.
