`മരണം വരെയും കോണ്‍ഗ്രസിനായി പോരാടും’: ദുബൈയില്‍ നിന്ന് മടങ്ങി കെ. സുധാകരന്

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇയുടെ 55ാമത് ദേശീയദിനാഘോഷമായ ‘ഈദ് അല്‍ ഇത്തിഹാദ് 2026’ ഡിസംബര്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംഘടിപ്പിക്കും. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ചീഫ് പാട്രണുമായ ഡോ. എം.എ. യൂസഫലി മുഖ്യാതിഥിയായി പങ്കെടുക്കും. ഗായകന് ഷാഫി കൊല്ലം, പിന്നണിഗായിക ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. വിവിധ കലാസാംസ്കാരിക പരിപാടികളും പരമ്പരാഗത ഇമാറാത്തി കലാരൂപങ്ങളും അരങ്ങേറും. വൈകുന്നേരം 4 മണിമുതല്‍ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പും നടക്കും.
യുഎഇയുടെ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ആഘോഷത്തില്‍ പ്രവാസി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ആഘോഷ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ആയുര്‍ കെയര്‍ ആയുര്‍വേദ ഡയറക്ടര്‍ ടി.കെ ഇബ്രാഹിം, അഹല്യ എക്സ്ചേഞ്ച് ഗ്രൂപ്പ് ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടര്‍ സനീഷ് കൊല്ലറ എന്നിവര്‍ ചേര്‍ന്ന് ബ്രോഷര്‍ പ്രകാശനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അഹ്സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ അബ്ദുല്‍ അസീസ് കളിയാടന്‍, യു. അബ്ദുല്ല ഫാറൂഖി, അബ്ദുല്ല നദ്വി, അബ്ദുല്‍ ബാസിത് കായക്കണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.