യുഎഇ ദേശീയദിനാഘോഷം: കെഎംസിസി രക്തദാന ക്യാമ്പ് ഡിസംബര്‍ 2ന്

ചെന്നൈ: സോണിയാ ഗാന്ധി ഉള്‍പ്പെടെ ഇന്ത്യ സഖ്യ നേതാക്കള്‍ നേരിട്ടെത്തിയിട്ടും കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. ബില്ലിനെ പിന്തുണയ്ക്കാതിരിക്കാന് ഇന്ത്യ സഖ്യം നടത്തിയ അനുനയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി സ്റ്റാലിന് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. തമിഴ്നാടിനാണ് പ്രഥമ പരിഗണനയെന്നും അതില്‍ മാറ്റമില്ലെന്നും സ്റ്റാലിന് വ്യക്തമാക്കി.
ചെന്നൈയിലെ ആള്‍വാര്‍ പേട്ടിലുള്ള സ്റ്റാലിന്റെ വസതിയില്‍ വെച്ച് നടന്ന നിര്‍ണായക കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നെങ്കിലും, സഖ്യനേതാക്കളുടെ അഭ്യര്‍ത്ഥനകള്‍ക്ക് മുന്നില്‍ അദ്ദേഹം വഴങ്ങിയില്ല. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി തുടങ്ങി ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം സ്റ്റാലിനെ സന്ദര്‍ശിക്കാന്‍ നേരിട്ടെത്തിയിരുന്നു.
സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തിപരമായി സ്റ്റാലിനോട് സംസാരിക്കുകയും നിലപാട് തിരുത്തി ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ പ്രഖ്യാപിച്ച നിലപാടില്‍ പുനര്‍വിചിന്തനം വേണമെന്നാണ് സഖ്യനേതാക്കള്‍ ആവശ്യപ്പെട്ടതെങ്കിലും, എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ സ്റ്റാലിന് തയ്യാറായില്ല.