`മരണം വരെയും കോണ്‍ഗ്രസിനായി പോരാടും’: ദുബൈയില്‍ നിന്ന് മടങ്ങി കെ. സുധാകരന്

ദുബൈ: അബുദാബിയിലെ മരുഭൂനഗരങ്ങളിലേക്ക് ഇനി ട്രെയിനില്‍ യാത്ര ചെയ്യാം. അല്‍ ദഫ്റ മേഖലയിലെ രണ്ട് പ്രധാന നഗരങ്ങള്‍ കൂടി യുഎഇയുടെ യാത്രാ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. മദീനത്ത് സായിദ്, ലിവ എന്നിവിടങ്ങളിലെ ഇത്തിഹാദ് റെയില്‍ സ്റ്റേഷനുകള്‍ നവംബര്‍ 30 തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ശൈത്യകാല വിനോദസഞ്ചാര സീസണിന് മുന്നോടിയായി മരുഭൂമിയിലെ നഗരങ്ങളിലേക്ക് യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതാണ് പുതിയ റെയില്‍ കണക്ഷന്. നേരത്തെ നിശ്ചയിച്ചതിലും ഒരു മാസം നേരത്തെയാണ് സ്റ്റേഷനുകള്‍ തുറക്കുന്നത്. അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്ഘാടനം നേരത്തെയാക്കിയത്. ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള ശൈത്യകാല ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കൂടുതല്‍ സന്ദര്‍ശകരെ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
വെള്ളിയാഴ്ച ശൈഖ് ഹംദാന്‍ ബിന്‍ സായിദ് സ്റ്റേഷനുകള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് റെയില്‍ ചെയര്മാന് ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് അദ്ദേഹത്തോടൊപ്പം മദീനത്ത് സായിദില്‍നിന്ന് ലിവയിലേക്ക് യാത്രാ ട്രെയിനില്‍ സഞ്ചരിക്കുകയും ചെയ്തു. നിലവില്‍ കാറുകളെയും ബസ് സര്‍വീസുകളെയും ആശ്രയിക്കുന്ന അല്‍ ദഫ്റ നിവാസികള്‍ക്ക് പുതിയ റെയില്‍ സര്‍വീസ് വലിയ ആശ്വാസമാകും. ലിവയില്നിന്ന് അബുദാബി നഗരത്തിലേക്ക് സ്വന്തം കാറില്‍ ഏകദേശം രണ്ട് മണിക്കൂര്‍ വേണ്ടിവരുമ്പോള്‍ എക്സ്60 ബസില്‍ യാത്രയ്ക്ക് നാല് മണിക്കൂറോളം എടുക്കുന്നുണ്ട്.
അല്‍ ദഫ്റയുടെ ഭരണകേന്ദ്രമായ മദീനത്ത് സായിദ് മേഖലയിലെ രണ്ടാമത്തെ വലിയ നഗരമാണ്. ഗയാത്തിക്ക് പിന്നില്‍ സ്ഥാനംപിടിക്കുന്ന നഗരത്തില്‍ ഏകദേശം 55,000 പേരാണ് താമസിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നടക്കുന്ന അല്‍ ദഫ്റ ഫെസ്റ്റിവല്‍, മദീനത്ത് സായിദ് ഒട്ടക സൗന്ദര്യമത്സരം, അറേബ്യന്‍ സലൂക്കി ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ പരിപാടികള്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. 2017ല്‍ നിര്‍മിച്ച അല്‍ ദഫ്റ ഫോര്‍ട്ട് മേഖലയിലെ ചരിത്രവും സംസ്കാരവും പരിചയപ്പെടുത്തുന്ന മ്യൂസിയമായും പ്രവര്‍ത്തിക്കുന്നു. യുഎഇയുടെ തെക്കേ അറ്റത്തുള്ള ലിവ മരുപ്പച്ച ഈത്തപ്പഴ കൃഷിക്കും വിശാലമായ മണല്‍ക്കുന്നുകള്‍ക്കും പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമികളിലൊന്നായ റബ് അല്‍ ഖാലിയുടെ അതിര്‍ത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എല്ലാ ഡിസംബറിലും നടക്കുന്ന ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലാണ് മേഖലയിലെ പ്രധാന ആകര്‍ഷണം. 2025ല്‍ 23 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലില്‍ ഏഴുലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. യുഎഇയിലെ പ്രശസ്തമായ മണല്ക്കുന്നുകളിലൊന്നായ തല്‍ മുറീബാണ് ആഘോഷങ്ങളുടെ പ്രധാന വേദി. അല്‍ ദഫ്റ മേഖലയിലെ ശേഷിക്കുന്ന മൂന്ന് സ്റ്റേഷനുകളായ അല്‍ മിര്‍ഫ, അല്‍ ദന്ന, അല്‍ സില എന്നിവ ഡിസംബര്‍ 30ന് റെയില്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തും. ഇതോടെ സൗദി അതിര്‍ത്തിയില്‍നിന്ന് യുഎഇയുടെ കിഴക്കന്‍ തീരത്തെ ഫുജൈറയിലേക്ക് റെയില്‍ ബന്ധം കൂടുതല്‍ വിപുലമാകും.