യുഎഇ ദേശീയദിനാഘോഷം: കെഎംസിസി രക്തദാന ക്യാമ്പ് ഡിസംബര്‍ 2ന്

ഫുജൈറ: 55 മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫുജൈറ കെഎംസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 1ന് ചൊവ്വാഴ്ച വൈകുന്നേരം ആറിന് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ വിവിധ സാംസ്കാരിക പരിപാടികളും പൊതുസമ്മേളനവും നടക്കും. സാംസ്കാരിക സമ്മേളനത്തില്‍ അറബ് പ്രമുഖരും മറ്റ് പ്രമുഖ സാംസ്കാരിക സാമൂഹിക നേതാക്കള്‍ പങ്കെടുക്കും. പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ ഫാസില ബാനു ഹിഷാം അങ്ങാടിപ്പുറം ആയിഷ നൈസാ തുടങ്ങിയര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും, സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ പരിപാടിയില്‍ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.



