യുഎഇ ദേശീയദിനാഘോഷം: കെഎംസിസി രക്തദാന ക്യാമ്പ് ഡിസംബര്‍ 2ന്

ഫുജൈറ: ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ നാല് ട്രക്കുകള്‍ മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഫുജൈറയിലേക്കുള്ള പ്രധാന പാത പോലീസ് പൂര്‍ണമായും അടച്ചു. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനയാത്രികരുടെ മൊബൈല്‍ ഫോണുകളിലേക്ക് പോലീസ് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചു.
അല്‍ ഗുര്‍ഫ പാലം മുതല്‍ ഫുജൈറയിലേക്കുള്ള റോഡാണ് അടച്ചതെന്ന് ഫുജൈറ പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു. അപകടസ്ഥലത്തേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അറബി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ മൂന്ന് ഭാഷകളില്‍ ‘ശ്രദ്ധിക്കുക: മുന്നില്‍ അപകടമുണ്ട്’ എന്ന് വ്യക്തമാക്കുന്ന എമര്‍ജന്‍സി ട്രാഫിക് നോട്ടിഫിക്കേഷനുകള്‍ ഡ്രൈവര്‍മാരുടെ ഫോണുകളിലേക്ക് നേരിട്ട് അയക്കുകയായിരുന്നു.
യാത്രക്കാര്‍ക്ക് ഫുജൈറയിലെത്താന്‍ നാല് ബദല്‍ പാതകള്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്:
അല്‍ ഗുര്‍ഫ വഴി: അല്‍ ഗുര്‍ഫ എക്സിറ്റ് വഴി തിരിഞ്ഞ് അല്‍ ഗുര്‍ഫ പ്രദേശം വഴി ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡിലൂടെ സിറ്റി സെന്റര്‍ ഫുജൈറയിലേക്ക് പ്രവേശിക്കാം.
മലീഹ – അല്‍ ദൈദ് റോഡ്
മലീഹ – കല്‍ബ റോഡ്
ഷാര്‍ജ – ഖോര്ഫക്കാന് റോഡ്
ഫുജൈറയിലേക്ക് പോകുന്ന ഡ്രൈവര്‍മാര്‍ യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്നും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.