`മരണം വരെയും കോണ്‍ഗ്രസിനായി പോരാടും’: ദുബൈയില്‍ നിന്ന് മടങ്ങി കെ. സുധാകരന്

ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാത യോഗ സെഷനില്‍ കായികരംഗത്തെ പ്രമുഖ താരങ്ങളായ സാനിയ മിര്‍സയും മരിയ ഷറപ്പോവയും പങ്കുചേര്‍ന്നു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ (ഡി.ഐ.എഫ്.സി) ഐക്കണിക് ‘ഗേറ്റ്’ കെട്ടിടത്തിന്റെ റൂഫ്ടോപ്പ് ടെറസില്‍ നടന്ന സൂര്യോദയ യോഗ സെഷനില്‍ നൂറുകണക്കിന് ആളുകളാണ് താരങ്ങള്‍ക്കൊപ്പം അണിനിരന്നത്.
ദുബൈ നിവാസിയായ സാനിയ മിര്‍സയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യങ്ങളുടെ (സ്കൈലൈന്‍) പശ്ചാത്തലത്തില്‍ നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ ‘വിസിറ്റ് ദുബൈ’ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു.
രാവിലെ 5:15-ന് ആരംഭിച്ച ചടങ്ങില്‍ ലൈവ് മ്യൂസിക്, യോഗാസന ചാമ്പ്യന്മാരുടെ പ്രകടനം, സൗണ്ട് ബാത്ത്, ഗൈഡഡ് ബ്രെത്ത് വര്‍ക്ക്, വാം-അപ്പ് പരിശീലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.



