`മരണം വരെയും കോണ്‍ഗ്രസിനായി പോരാടും’: ദുബൈയില്‍ നിന്ന് മടങ്ങി കെ. സുധാകരന്

റിയാദ്: യുഎന്‍ പിന്തുണയുള്ള സമാധാന പദ്ധതി അംഗീകരിക്കാന്‍ ഹൂതി വിമതര്‍ തയ്യാറായാല്‍ യെമനിലെ യുദ്ധം ‘നാളെ’ തന്നെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് സൗദി നയിക്കുന്ന സഖ്യസേന. എന്നാല്‍ ഹൂതികള്‍ ചര്‍ച്ചയിലെത്തുന്നത് വരെ സൈനിക സമ്മര്‍ദ്ദം തുടരുമെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.
യെമന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക തലസ്ഥാനമായ ഏദന്‍ ചുറ്റും റിയാദ് ശക്തമായ പ്രതിരോധം തീര്‍ത്തുവെന്നും തുറമുഖ നഗരമായ ഏദനെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സഖ്യസേന സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഏദനില്‍ ആക്രമണം നടത്താവുന്ന ദൂരത്തിലേക്ക് ഹൂതികള്‍ അടുത്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍.
യെമന്‍ സൈനിക വിഭാഗങ്ങള്‍ക്ക് 24 മണിക്കൂറും വ്യോമ പിന്തുണ നല്‍കുമെന്നും സൗദി നഗരങ്ങള്‍ക്ക് ഭീഷണിയാകുന്ന ഹൂതികളുടെ സൈനിക ശേഷി തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



