ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Arjun Ayangi

അര്ജുന് ആയങ്കി പിടിയില്‍
സംസ്ഥാനത്ത് പോലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിന് ഭീഷണി ഉയര്‍ത്തുംവിധം വിളയാട്ടം നടത്തിയ ഗുണ്ടാ നേതാവ് അര്ജുന് ആയങ്കി പോലീസ് പിടിയില്‍. ഇന്നലെ രാത്രി കണ്ണൂരിൽ വെച്ച് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. അഭിഭാഷകയെ കാണാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വിവിധ കേസുകളില്‍ പ്രതിയായ അര്ജുന് കോടതി ജാമ്യം നിഷേധിച്ച ശേഷം ഒളിവിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പോലീസിനെ വെല്ലുവിളിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്ത അര്‍ജുനെ പിടികൂടാന്‍ രണ്ട് ദിവസമായി പോലീസ് ശ്രമിക്കുകയായിരുന്നു.
അര്ജുന് ആയങ്കിയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു ഗുണ്ടകളെ വലയിലാക്കാന്‍ പ്രത്യേക പരിശോധന നടത്തും. ഓപ്പറേഷന് ഗ്രിപ്പ് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തും. ക്രമസമാധാന ചുമതലയുള്ള ADGP പി.വിജയന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്. സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഗുണ്ടകളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലും നിരീക്ഷിക്കും. ഗുണ്ടകളെ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കും നീക്കം. ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്ജുന് തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കൂ എന്നാണ് അര്ജുന് ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോള്‍ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കില്‍ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കില്‍ പിടിക്കാനും പൊലീസിനെ അര്ജുന് ആയങ്കി വെല്ലുവിളിച്ചു. അതിനിടയിലും സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി തുടര്‍ന്ന് അര്ജുന് ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. ‘തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല’ എന്നുമാണ് അര്ജുന് പോസ്റ്റില്‍ കുറിച്ചത്.