യു.എ.ഇ ദേശീയ ദിനം; 55 ജി.ബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ഡു

അബുദാബി: ഫോര്‍മുല 1 ആരാധകര്‍ക്ക് ഇത്തവണത്തെ അബുദാബി ഗ്രാന്റ് പ്രിക്സ് മത്സരങ്ങള്‍ കാണാന്‍ അഡ്നോക്ക് സൗജന്യ അവസരമൊരുക്കുന്നു. 100 ടിക്കറ്റുകളാണ് കമ്പനി സൗജന്യമായി നല്‍കുന്നത്. ഭാഗ്യശാലികളായ 50 പേര്‍ക്ക് തങ്ങള്‍ക്കൊപ്പം മറ്റൊരാളെയും കൂട്ടി മത്സരം കാണാന്‍ സാധിക്കും. ഇതില്‍ 15 പേര്‍ക്ക് ഗ്രാന്ഡ്സ്റ്റാന്റ് പാസുകളും 20 പേര്‍ക്ക് ആഫ്റ്റര്‍-റേസ് കണ്‍സേര്‍ട്ട് ടിക്കറ്റുകളും ബാക്കി 15 പേര്‍ക്ക് അബുദാബി എക്സ്പീരിയന്‍സ് ടിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക.
നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് www.adnoc.ae/adgp എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കണം. ഡിസംബര്‍ 1-ന് അപേക്ഷകള്‍ സ്വീകരിക്കുന്നത് അവസാനിക്കും. ഡിസംബര്‍ 2-ന് നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കും. സമ്മാനം ലഭിച്ചതായി അറിയിപ്പ് കിട്ടിയാല്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം. ഇല്ലെങ്കില്‍ ആ അവസരം മറ്റൊരാള്‍ക്ക് നല്‍കും. ടിക്കറ്റുകള്‍ മറ്റൊരാള്‍ക്ക് കൈമാറാനോ, പണമായി മാറ്റാനോ, റീഫണ്ട് ചെയ്യാനോ കഴിയില്ല.