യു.എ.ഇ ദേശീയ ദിനം; 55 ജി.ബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ഡു

ദുബൈ: ആഗോള വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണ്ണവില ഉയര്‍ന്നു. ദുബൈയില്‍ രാവിലെ സ്പോട്ട് ഗോള്‍ഡ് വില 2.35 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 3,652.09 ഡോളറിലെത്തി. ഏതാനും ദിവസം മുന്‍പ് 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയ ശേഷം സ്വര്‍ണം വില വര്‍ധിക്കുകയാണ്.
വ്യാഴാഴ്ച ഗ്രാം ഒന്നിന് 430.25 ദിര്‍ഹമായിരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തിന് 7.75 ദിര്‍ഹം (1.80%) വര്‍ധിച്ച് 438 ദിര്‍ഹമായി. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 7.25 ദിര്‍ഹം (1.82%) ഉയര്‍ന്ന് 398.50 ദിര്‍ഹത്തില്‍ നിന്ന് 405.75 ദിര്‍ഹത്തിലെത്തി. 18 കാരറ്റ് സ്വര്‍ണ്ണത്തിന് 5.75 ദിര്‍ഹം (1.76%) വര്‍ധിച്ച് 333.25 ദിര്‍ഹവും (പഴയ നിരക്ക്: 327.50), 14 കാരറ്റ് സ്വര്‍ണ്ണത്തിന് 4.50 ദിര്‍ഹം (1.76%) വര്‍ധിച്ച് 260 ദിര്‍ഹവുമായി (പഴയ നിരക്ക്: 255.50).
വെള്ളിവില ഒറ്റരാത്രികൊണ്ട് 6.17 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 44.06 ഡോളറിലെത്തി. പ്ലാറ്റിനം, പല്ലാഡിയം എന്നിവയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ടെക്നോളജി ഓഹരികള്‍ തിരിച്ചു വരവ് നടത്തിയതും യു.എസ് ഡോളര്‍ ദുര്‍ബലമായതും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന ഭീതിയെ മറികടന്നതുമാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.