യു.എ.ഇ ദേശീയ ദിനം; 55 ജി.ബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ഡു

റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വിമാന കമ്പനികള്‍. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകളാണ് വീണ്ടും തുടങ്ങുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികള്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരം റിയാദ് വിമാനത്താവളത്തില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസ് നിര്‍ത്തിവച്ചത്.
ഇന്‍ഡിഗോ, കോഴിക്കോട്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും, മുംബൈയില്‍ നിന്ന് മദീനയിലേക്കും സര്‍വീസ് പുനരാരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് റിയാദിലേക്കുള്പ്പെടെ ടിക്കറ്റ് വില്പന ആരംഭിച്ചു. നീണ്ട ഇടവേളക്ക് ശേഷം സര്‍വീസ് ആരംഭിക്കന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാകും. സൗദി എയര്‍ലൈന്‍സും, ഫ്ലൈനാസും കേരളത്തിലേക്കുള്‍പ്പെടെ വിവിധ പുതിയ സര്‍വീസുകളും ആരംഭിച്ചിരുന്നു.



