സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി

റിയാദ്: വ്യാഴാഴ്ച പുലര്‍ച്ചെ സൗദി തലസ്ഥാനമായ റിയാദിന് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണശ്രമം സൗദി സഖ്യസേന വിജയകരമായി തകര്‍ത്തു. ആക്രമണത്തെത്തുടര്‍ന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ നഗരത്തില്‍ പതിച്ചിട്ടുണ്ടെന്നും ഇതിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും സൗദി സഖ്യസേന അറിയിച്ചു.
പുലര്‍ച്ചെ 4:42-ഓടെയാണ് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സിവില്‍ ഡിഫന്‍സ് മൊബൈല്‍ ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം അയച്ചത്. തുടര്‍ന്ന് മൂന്ന് മിനിറ്റിന് ശേഷം റിയാദ് നഗരത്തില്‍ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തൊട്ടുപിന്നാലെ, അപകടസാധ്യത ഒഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുകയും ഓള്-ക്ലിയര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പുലര്‍ച്ചെ 5:20-ഓടെയാണ് ആക്രമണം തകര്‍ത്ത കാര്യം സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചത്.
ഹൂതി ആക്രമണങ്ങള്‍ക്ക് മറുപടിയായി സഖ്യസേന യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ തിരിച്ചടി നടത്തിയിട്ടുണ്ട്. മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ആയുധ സംഭരണശാലകള്‍ എന്നിവയുള്‍പ്പെടെ ആക്രമണത്തിന് ഉപയോഗിച്ച യെമനിലെ സാദ, സന, അല്‍-ഹുദൈദ, അല്‍-ജൗഫ്, മരിബ് എന്നീ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങള്‍ സഖ്യസേന തകര്‍ത്തു.