സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി

ദുബൈ: സുരക്ഷാ നിരീക്ഷണവും കുറ്റകൃത്യ പ്രതിരോധവും ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച ‘DPR2’ സ്വയം നിയന്ത്രിത റോബോട്ടിക് പട്രോള്‍ ദുബൈ പോലീസ് വേള്‍ഡ് പോലീസ് ഉച്ചകോടി 2026-ല്‍ പ്രദര്‍ശിപ്പിച്ചു. കുറ്റവാളികളെ തിരിച്ചറിയാനും, വാണ്ടഡ് ലിസ്റ്റിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്താനും, സംശയാസ്പദമായ കുറ്റകൃത്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് തത്സമയം മുന്നറിയിപ്പ് നല്‍കാനും ശേഷിയുള്ളതാണ് ഈ അത്യാധുനിക സംവിധാനം.
സുരക്ഷാ ഭീഷണികള്‍ തത്സമയം കണ്ടെത്താനും നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നാല് ചക്രങ്ങളുള്ള ഈ ഇലക്ട്രിക് റോബോട്ടിക് പട്രോളിന് സാധിക്കും. ഫേഷ്യല്‍ റെക്കഗ്നിഷന്‍ , ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍, പ്രെഡിക്റ്റീവ് ബിഹേവിയറല്‍ അനാലിസിസ് എന്നീ സാങ്കേതികവിദ്യകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ജനവാസ മേഖലകളില്‍ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അത്യാധുനിക സെന്‍സറുകളും ഇന്റലിജന്റ് മോണിറ്ററിംഗും ഇതില്‍ സമഗ്രമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് ദുബൈ പോലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ലഫ്റ്റനന്റ് എഞ്ചിനീയര്‍ ഖാലിദ് റഷീദ് വ്യക്തമാക്കി.
ഡ്രൈവറുടെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും വിധമാണ് DPR2 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ, മാരകായുധങ്ങള്‍ കൈവശം വെയ്ക്കുക, തെരുവ് വഴക്കുകള്‍, മോഷണം തുടങ്ങിയ സംശയാസ്പദമായ സംഭവങ്ങളും ഇതിന്റെ സിസ്റ്റം സ്വയം തിരിച്ചറിയും. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ദുബൈ പോലീസിന്റെ കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍സ് റൂമിലേക്ക് തത്സമയ ജാഗ്രതാ സന്ദേശം അയക്കുകയും, ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളാന്‍ സാധിക്കുകയും ചെയ്യും.