റൊണാള്‍ഡോയുടെ കേരള ശൈലിയിലുള്ള എഐ വിവാഹ വീഡിയോ വൈറല്‍

ദുബൈ: ജിഡിആര്‍എഫ്എ ദുബൈ തങ്ങളുടെ സേവനങ്ങളെക്കുറിച്ച് പൊതുജന അഭിപ്രായം തേടുന്നു. സേവനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പങ്കുവെക്കാം: ഒരു മിനിറ്റ് മാറ്റിവെച്ച് സര്‍വേയില്‍ പങ്കെടുക്കാം എന്ന ശീര്‍ഷകത്തിലാണ് കോര്‍പറേറ്റ് റെപ്യൂട്ടേഷന് സര്‍വേ നടത്തുന്നത്. സ്ഥാപനത്തെക്കുറിച്ച് പൊതുസമൂഹത്തിനുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും മനസ്സിലാക്കി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സര്‍വേയുടെ ലക്ഷ്യം. ഇംഗ്ലീഷിലും അറബിയിലുമാണ് സര്‍വേ ഒരുക്കിയിരിക്കുന്നത്. ദുബൈയിലെത്തുന്നവരും ഇവിടെ താമസിക്കുന്നവരും വിവിധ ഘട്ടങ്ങളില്‍ ആശ്രയിക്കുന്ന പ്രധാന സര്‍ക്കാര്‍ സംവിധാനങ്ങളിലൊന്നാണ് ജിഡിആര്‍എഫ്എ ദുബൈ. വിസാ സേവനങ്ങള്‍, താമസാനുമതിയുമായി ബന്ധപ്പെട്ട നടപടികള്‍, പ്രവേശനാനുമതികള്‍ തുടങ്ങി താമസയാത്രാ സംവിധാനവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളാണ് സ്ഥാപനം നല്‍കുന്നത്. ഈ സേവനങ്ങള്‍ സംബന്ധിച്ച പൊതുജനങ്ങളുടെ അനുഭവവും കാഴ്ചപ്പാടും നേരിട്ട് മനസ്സിലാക്കുന്നതിനാണ് സര്‍വേയെന്ന് അധികൃതര്‍ അറിയിച്ചു.
ജിഡിആര്‍എഫ്എ ദുബൈയുടെ സേവനങ്ങള്‍, പ്രവര്‍ത്തനരീതി, നടപടിക്രമങ്ങള്‍, സ്ഥാപനത്തിന്റെ പൊതുവായ പ്രതിച്ഛായ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സര്‍വേയിലൂടെ തേടുന്നത്. സേവനങ്ങള്‍ എത്രത്തോളം കാര്യക്ഷമവും ജനകീയവുമാണ്, കൂടുതല്‍ മെച്ചപ്പെടുത്തല്‍ ആവശ്യമായ മേഖലകള്‍ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സേവനങ്ങളുടെ മെച്ചപ്പെടുത്തലിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉപയോഗപ്പെടുത്തും. സമൂഹത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും കൂടുതല്‍ കൃത്യമായി മനസ്സിലാക്കി ഭാവിയിലെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും രൂപപ്പെടുത്തുന്നതിനും സര്‍വേ സഹായകമാകും. ‘നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാഗമാണ്’എന്ന സന്ദേശത്തോടെയാണ് ജിഡിആര്‍എഫ്എ ദുബൈ പൊതുജനങ്ങളെ സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നത്. ഏകദേശം ഒരു മിനിറ്റ് മാത്രം സമയം മാറ്റിവെച്ച് സര്‍വേ പൂര്‍ത്തിയാക്കാമെന്നതാണ് പ്രത്യേകത. സര്‍വേയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങളും രഹസ്യസ്വഭാവമുള്ള വിവരങ്ങളും കര്‍ശനമായി സംരക്ഷിക്കുമെന്ന് ജിഡിആര്‍എഫ്എ ദുബൈ വ്യക്തമാക്കി. ഈ പോസ്റ്ററിലുള്ള QR കോഡ് സ്കാന്‍ ചെയ്തും സര്‍വേയില്‍ പങ്കെടുക്കാം. കൂടാതെ, ലിങ്കിലൂടെ നേരിട്ടും സര്‍വേയില്‍ പ്രവേശിക്കാം. https://msurvey.government.ae/survey/General_Directorate_of_Residency_and_Foreigners_Affairs_Dubai/08k/en/direct?mailref=0
സുഹൈല്‍ വരും; ചൂട് പോവും; ശരത് കാലം കാത്ത് യുഎഇ