റൊണാള്‍ഡോയുടെ കേരള ശൈലിയിലുള്ള എഐ വിവാഹ വീഡിയോ വൈറല്‍

യെമന്‍: ഇറാന് അനുകൂല ഹൂതികള്‍ ഇന്ന് ബാബ് അല്‍മന്ദബ് കടലിടുക്കില്‍ ഒരു ചെറിയ ചരക്കുകപ്പലിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യെമന്‍ സര്‍ക്കാര്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് ഇക്കാര്യമറിയിച്ചത്.
ടാന്‍സാനിയന്‍ പതാകയുള്ള ടിഹാമ എന്ന കപ്പലിലാണ് ആക്രമണം നടന്നത്. യുഎസ്-ഇസ്രയേല്‍-ഇറാന് ആക്രമണങ്ങളെത്തുടര്‍ന്ന് മധ്യപൂര്‍വ സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഹൂതി ആക്രമണത്തില്‍ ഒരു കപ്പലിലെ ജീവനക്കാര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമായിരിക്കും ഇത്. ഇതുവരെ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. യെമനിലെ അല്മോകാ തീരത്തിന് സമീപം ഒരു ചരക്കുകപ്പലിന് അജ്ഞാത വസ്തു ഇടിച്ചതായും, സംഭവത്തില്‍ ആളപായമുണ്ടായതായും വിവരം ലഭിച്ചതായി യുകെ മാരിറ്റൈം ട്രേഡ് ഓപ്പറേഷന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് സമുദ്രസുരക്ഷാ കമ്പനിയായ അമ്പ്രേയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹൂതികള്‍ കപ്പലിനെ ലക്ഷ്യമിട്ട് ആക്രമിക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. യെമനിലെ പെരിം ദ്വീപിന്റെ വടക്കുകിഴക്ക് 3.3 നോട്ടിക്കല്‍ മൈല്‍ അകലത്ത് നങ്കൂരമിട്ടിരിക്കെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. യെമന്‍ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, രണ്ട് പാകിസ്ഥാനികളും ഒരു ഇന്തോനേഷ്യക്കാരനും കൊല്ലപ്പെട്ടു. ഒമാനിലെ സലാലയില്‍ നിന്ന് ജിബൂട്ടിയിലേക്ക് സഞ്ചരിക്കുകയായിരുന്നു കപ്പല്‍. ആക്രമണത്തിന് ശേഷം കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടതായും, തുടര്‍ന്ന് യെമന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിനടുത്തെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെങ്കടലിലെ ബാബ് അല്‍മന്ദബ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്, ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് ഇതിനകം തന്നെ പ്രതിസന്ധിയിലായ കപ്പല്‍ ഗതാഗത മേഖലയിലെ അനിശ്ചിതത്വം കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ശരാശരി 32 കപ്പലുകളാണ് പ്രതിദിനം ബാബ് അല്‍മന്ദബ് കടലിടുക്കിലൂടെ കടന്നുപോയത്. ഹൂതികളുടെ ഉപരോധത്തിന് മുമ്പ് ശരാശരി 50 കപ്പലുകള്‍ പ്രതിദിനം ഇതുവഴി സഞ്ചരിച്ചിരുന്നു. ആക്രമണം നടന്ന സമയത്ത് ടിഹാമ കപ്പല്‍ സൗദിയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആയിരുന്നില്ല. ശനിയാഴ്ചയാണ് കപ്പല്‍ അല്മോകായില് നിന്ന് പുറപ്പെട്ടതെന്നും കമ്പനി അറിയിച്ചു.
സുഹൈല്‍ വരും; ചൂട് പോവും; ശരത് കാലം കാത്ത് യുഎഇ