ഒരുമയുടെ സന്ദേശം വിളംബരം ചെയ്ത് കെഎംസിസി ബഹ്റൈന്‍ സ്വാതന്ത്ര്യദിനാഘോഷം

ദുബൈ: യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഓഗസ്റ്റ് 31ന് ‘ആക്സിഡന്റ് ഫ്രീ ഡേ’ ആചരിക്കുന്നതിന്റെ ഭാഗമായി റോഡ് ഉപയോക്താക്കള്‍ സജീവമായി പങ്കെടുക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പോലീസ് സേനകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളുകള്‍ തുറക്കുന്നതോടെ റോഡുകളിലും സ്കൂള്‍ പരിസരങ്ങളിലും ഗതാഗതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രാഫിക് സുരക്ഷയും നിയമപാലനവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അപകട വിമുക്തദിന കാമ്പയിനിലേക്കുള്ള രജിസ്ട്രേഷന് ഓഗസ്റ്റ് 17ന് ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടായ @MOIUAE വഴി ലിങ്ക് പ്രസിദ്ധീകരിക്കും. പങ്കെടുക്കുന്നവര്‍ കാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യണം, പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കണം, നിശ്ചയിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിക്കണം. ഇവ പൂര്‍ണമായി പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് 4 ട്രാഫിക് പോയിന്റ് കുറയ്ക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കും.
ദുബൈ പോലീസിലെ ട്രാഫിക് വിഭാഗം ഡയറക്ടറും ‘AccidentFree Day‘ പദ്ധതിയുടെ തലവനുമായ ബ്രിഗേഡിയര്‍ ജുമാ സാലെം ബിന്‍ സുവൈദാന്‍ ഡ്രൈവര്‍മാര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തി. യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ സുരക്ഷയും സജ്ജീകരണവും ഉറപ്പാക്കുക, വേഗപരിധി കര്‍ശനമായി പാലിക്കുക-പ്രത്യേകിച്ച് സ്കൂള്‍ പരിസരങ്ങളില്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, സ്വന്തം ലെയിനില്‍ തന്നെ വാഹനമോടിക്കുക, മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുക, റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക, ഡ്രൈവിങ്ങിനിടയിലെ മറ്റ് തടസ്സങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശിച്ചു. കാമ്പയിന് ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും ബാധകമാണ്. അപകടമരണങ്ങള്‍ കുറയ്ക്കുക, ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, ഉത്തരവാദിത്തമുള്ള ഡ്രൈവിങ് ശീലം വളര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.