പൊതുപ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും തൃപ്തി തേടാനാവില്ല; വിമര്‍ശനങ്ങള്‍ കേള്‍ക്കണം; ജോലിയില്‍ ശ്രദ്ധിക്കണം: ശൈഖ് മുഹമ്മദ്

അബുദാബി: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജംങ്ക് ഫുഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അബുദാബി ആരോഗ്യവകുപ്പി. 2027 ജനുവരി 1 മുതല്‍, അബുദാബിയില്‍ 4,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അമിതമായടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും പാനീയങ്ങളും കൗണ്ടറുകളിലും പ്രവേശന കവാടങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും. ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത് വിലക്കല്ലെന്നും നിയന്ത്രണമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കില്ല. എന്നാല്‍, ആളുകള്‍ പെട്ടെന്ന് കണ്ട് വാങ്ങാന്‍ സാധ്യതയുള്ള ചെക്ക്ഔട്ട് കൗണ്ടറുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് പ്രവേശന കവാടങ്ങള്‍, ഷെല്‍ഫുകളുടെ വശങ്ങള് എന്നിവിടങ്ങളില്‍ നിന്ന് ഇവ മാറ്റേണ്ടിവരും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പകരം സംവിധാനം ഒരുക്കണം. കൗണ്ടറുകളിലും മറ്റും ശ്രദ്ധിക്കപ്പെടുന്ന സ്ഥലങ്ങളിലും പഞ്ചസാരയില്ലാത്ത ച്യൂയിംഗം, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ റീട്ടെയിലര്‍മാര്‍ക്ക് അവസരമുണ്ടാകും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് ആപ്പുകളുടെ ഹോം പേജുകളിലോ, സെര്‍ച്ച് റിസള്ട്ടുകളിലോ, പേയ്മെന്റ് പേജുകളിലോ ഇത്തരം ഭക്ഷണങ്ങള്‍ പ്രമുഖമായി കാണിക്കാന്‍ പാടില്ല. അബുദാബിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിതുടങ്ങി. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ SEHHI വര്‍ഗ്ഗീകരണം അനുസരിച്ചാണ് ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യകരമെന്ന് നിശ്ചയിക്കുന്നത്.