കൊളംബിയ ഭൂകമ്പബാധിതര്‍ക്ക് യുഎഇ 1 കോടി ഡോളര്‍ അടിയന്തര സഹായം അനുവദിച്ചു

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ജനകീയ ഫിറ്റ്നസ് പരിപാടികളിലൊന്നായ ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബര്‍ 31ന് ആരംഭിക്കും. നവംബര്‍ 29 വരെ 30 ദിവസം പരിപാടി തുടരും. 30 ദിവസം, കുറഞ്ഞത് 30 മിനിറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ദുബൈ നിവാസികളെയും സന്ദര്‍ശകരെയും പ്രോത്സാഹിപ്പിക്കുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഈ വര്‍ഷത്തെ പരിപാടിയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുകയും നഗരവ്യാപകമായ ഫിറ്റ്നസ് കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. 2026ലെ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി പതിവ് ജനപ്രിയ പരിപാടികളും നടക്കും. ദുബൈ റണ്‍, ദുബൈ റൈഡ്, ദുബൈ സ്റ്റാന്റ് അപ്പ് പാഡില്‍, ദുബൈ യോഗ, ഫിറ്റ്നസ് വില്ലേജസ്, ഫിറ്റ്നസ് ഹബ്സ് എന്നിവയായിരിക്കും പരിപാടികള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഫിറ്റ്നസ് ക്ലാസുകളും പരിപാടികളും നടക്കും. ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കോണമി ആന്റ് ടൂറിസം, ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2017ല്‍ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. തുടക്കം മുതല്‍ ഇതുവരെ 1.6 കോടിയിലധികം ആളുകള്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു.