സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അജ്മാന്: വേനല്‍കാലത്ത് സുരക്ഷ, പ്രതിരോധം, അപകടങ്ങള്‍ കുറയ്ക്കല്‍ എന്നിവ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം തുടരുമെന്ന് അജ്മാന് പൊലീസ് അറിയിച്ചു. മുങ്ങിമരണത്തിന്റെ അപകടങ്ങളെക്കുറിച്ചും അത് എങ്ങനെ തടയാമെന്നതിനെക്കുറിച്ചും പോലീസ് പ്രത്യേക ബോധവല്‍ക്കരണം നടത്തുന്നുണ്ട്. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഇലക്ട്രിക്സ്കൂട്ടറുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊലീസ് ഊന്നല്‍ നല്‍കുന്നുണ്ട്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ സിവില്‍ ഡിഫന്‍സ് ഫ്രണ്ട്സ് കോഴ്സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അവബോധ പ്രഭാഷണങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ ഹംദാന്‍ അഹമ്മദ് അല്‍ റൈസി വിശദീകരിച്ചു.
എമിറേറ്റ്സ് പോസ്റ്റിലെ ജീവനക്കാര്‍ക്കും തലാബത്തിലെയും നൂണിലെയും ഡ്രൈവര്‍മാര്‍ക്കും അവബോധം വളര്‍ത്തുക, സുരക്ഷിതമായ പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഗതാഗത സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കാമ്പയിന് ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ തുടര്‍ന്നുവരുന്നുണ്ട്. ഗതാഗത സുരക്ഷാ സംസ്കാരം പ്രചരിപ്പിക്കുന്നതിനായി അജ്മാന് പോലീസ് നടപ്പിലാക്കുന്ന ബോധവല്‍ക്കരണ സംരംഭങ്ങളിലൊന്നാണ് ‘അപകടങ്ങളില്ലാത്ത വേനല്‍ക്കാലം’ കാമ്പയിന് എന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ജൂലൈ ആദ്യം ആരംഭിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഈ കാമ്പയിനില്‍, അപകടങ്ങള്‍ കുറക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുന്ന നിരവധി പരിപാടികളും ബോധവല്‍ക്കരണ പരിപാടികളും ഉള്‍പ്പെടുന്നുണ്ടെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി.