യുഎഇയില്‍ ലിംഗ സമത്വ സര്‍വേ; പ്രവാസികള്‍ക്കും പങ്കെടുക്കാം

യുഎഇ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍-ആര്‍എസ്സി കലാലയം, സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ യുഎഇയിലെ വിവിധ കേന്ദ്രങ്ങളില്‍ ‘ഇന്‍ക്വിലാബ്’ എന്ന പേരില്‍ പ്രത്യേക പഠന സംവാദ പരിപാടി സംഘടിപ്പിക്കും. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഓഗസ്റ്റ് 14 മുതല്‍ 23 വരെ യുഎഇയിലെ 67 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രവും ജനാധിപത്യ മൂല്യങ്ങളും സമകാലിക സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പുതിയ തലമുറയുമായി സംവദിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇന്ക്വിലാബിന്റെ ചരിത്രവും സമകാലിക ജന്‍സി മൂവ്മെന്റിന്റെ പ്രസക്തിയും’ എന്ന വിഷയമാണ് പരിപാടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ ‘ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി’ (Tryst with Destiny) പ്രസംഗം മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത വീഡിയോയുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.