അഡ്നോക് കപ്പലുകള്‍ക്ക് തുടര്‍ച്ചയായ ആക്രമണം; യുഎഇ നിലപാടില്‍ മാറ്റമില്ലെന്ന് ഗര്‍ഗാഷ്

അബുദാബി: രാജ്യത്ത് 2027-2031 ജെന്‍ഡര്‍ ബാലന്‍സ് സ്ട്രാറ്റജി രൂപീകരിക്കുന്നതിന്റെ ഭാഗമായി ലിംഗ സമത്വ സര്‍വേ നടത്തുന്നു. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും അഭിപ്രായങ്ങളും അനുഭവങ്ങളും ശേഖരിച്ച് പുതിയ മുന്‍ഗണനകള്‍ നിര്‍ണയിക്കുകയാണ് ലക്ഷ്യം. യുഎഇയിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും, വിവിധ പ്രായവിഭാഗങ്ങളിലും തൊഴില്‍ മേഖലകളിലും ജീവിതഘട്ടങ്ങളിലുമുള്ളവര്ക്ക് സര്‍വേയില്‍ പങ്കെടുക്കാം. ഏഴ് എമിറേറ്റുകളിലെയും താമസക്കാര്‍ക്ക് അവസരമുണ്ട്. വിവിധ വിഷയങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തും. തൊഴില്‍ മേഖലയിലെ പങ്കാളിത്തം, കരിയര്‍ വികസനം, സാമ്പത്തിക സുരക്ഷ, സാമൂഹിക പരിചരണവും ജീവിത നിലവാരവും, ഭാവിയിലെ തൊഴില്‍ നൈപുണ്യങ്ങള്‍, സാങ്കേതികവിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സ്വാധീനം, മാറുന്ന സമ്പദ്വ്യവസ്ഥയിലെ തൊഴില്‍ അവസരങ്ങള്‍, ഭാവിയിലെ കരിയര്‍ സാധ്യതകള്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സര്‍വേ. 10 മിനിറ്റില്‍ താഴെ സമയംകൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. പങ്കെടുക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളും ഐഡന്റിറ്റിയും സംരക്ഷിക്കപ്പെടും. സര്‍വേ അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാണ്. യുഎഇ പൗരന്മാര്ക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും ഓണ്‍ലൈനായി സര്‍വേയില്‍ പങ്കെടുക്കാം. National Gender Balance Survey, Participate Here. (https://sapience.surveyresearch.net/GBCInsta?lang=en&utm_source=chatgpt.com). സര്‍വേയില്‍ ലഭിക്കുന്ന അഭിപ്രായങ്ങള്‍ മറ്റ് ഡാറ്റ, വിദഗ്ധരുടെ നിര്‍ദേശങ്ങള്‍, വിവിധ മേഖലകളുമായുള്ള കൂടിയാലോചനകള്‍ എന്നിവക്കൊപ്പം പരിഗണിച്ചായിരിക്കും 2027-2031 ജെന്‍ഡര്‍ ബാലന്‍സ് സ്ട്രാറ്റജിയുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുക. യുഎഇയുടെ ഭാവിയിലെ തൊഴില്‍ വിപണി, AI, സാമ്പത്തിക മാറ്റങ്ങള്‍, സാമൂഹിക പരിചരണം, ജീവിത നിലവാരം തുടങ്ങിയ മേഖലകളിലെ മാറ്റങ്ങള്‍ കണക്കിലെടുത്താണ് പുതിയ തന്ത്രം തയ്യാറാക്കുന്നത്.