അഡ്നോക് കപ്പലുകള്‍ക്ക് തുടര്‍ച്ചയായ ആക്രമണം; യുഎഇ നിലപാടില്‍ മാറ്റമില്ലെന്ന് ഗര്‍ഗാഷ്

ദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ തന്നെ നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒത്തുകൂടി. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍സുലേറ്റിലെ ഓഡിറ്റോറിയം രാവിലെ തന്നെ ജനനിബിഡമായി. ഇരിപ്പിടങ്ങള്‍ നിറഞ്ഞതോടെ നിരവധി പേര് നിന്നുകൊണ്ടാണ് ചടങ്ങുകള്‍ വീക്ഷിച്ചത്. ചെറിയ കുട്ടികളുമായി എത്തിയ കുടുംബങ്ങളും പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയവരും ആഘോഷത്തിന് ഉത്സവാന്തരീക്ഷം നല്കി. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വിഷ്ണു വര്ധന് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യദിനാഘോഷം. കോണ്‍സുലേറ്റിന് പുറത്തുള്ള പതാകസ്തംഭത്തിന് സമീപവും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു.