സ്വാതന്ത്ര്യദിന പ്രഭാഷണം ഇന്ന് കെഎംസിസിയില്‍

തിരുവനന്തപുരം: വെള്ളാനകള്‍ നിറഞ്ഞ ഓഫീസ് ഏതെന്ന് ചോദിച്ചാല്‍, അത് പരീക്ഷാഭവനായിരിക്കും. കെട്ടഴിക്കാന്‍ കഴിയാത്ത ചുവപ്പ് നാടയുടെ കുരുക്കും ഇവിടെ തന്നെ. കാലങ്ങളായി പരാതികളുടെ പ്രളയമുള്ള ഈ ഓഫീസിലേക്ക് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്റെ മിന്നല്‍ പരിശോധന.
എസ്.എസ്.എല്‍.സി പരീക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പരീക്ഷാഭവനിലെത്തിയത്. ഇവിടെ എത്തിയ അപേക്ഷകരുടെ പരാതികള്‍ നേരിട്ട് കേട്ടറിഞ്ഞ മന്ത്രി അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്കി. എസ്.എസ്.എല്‍.സി പരീക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതല്‍ മൂന്ന് മാസം വരെ കാലതാമസുണ്ടെന്ന വിവരം മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കാലതാമസം മാറ്റുന്നതിനുള്ള നടപടി അതിവേഗം നടപ്പിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ഡ്യൂപ്ലിക്കേറ്റുകളിലെ വിവരങ്ങള്‍ അതാത് സ്കൂളുകളില്‍ പോയി തിരുത്തി തിരിച്ചു വരുന്നതിലെ കാലതാമസമാണ് വൈകാന്‍ കാരണമെന്ന് പരീക്ഷാ ഭവനിലെ ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു, ഈ സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിന് വേണ്ടി കാലാനുസൃതമായി മാറ്റം വരുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അതിനായി പരീക്ഷാ ഭവനില്‍ അടിയന്തിരമായി 60 ലാപ്പ്ടോപ്പുകള്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു. അപേക്ഷകള്‍ ലഭിച്ചാല്‍ 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം, പരീക്ഷാ ഭവനിലെ റിസപ്ഷനിലെ ഫോണുകള്‍ എടുക്കുന്നില്ലെന്ന പരാതി മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകര്‍ക്ക് വിവരങ്ങള്‍ നല്കാന് റിസപ്ഷനിലും, സൂപ്രണ്ടുമാര്‍ക്കും മൊബൈല്‍ ഫോണ്‍ സൗകര്യം ഉറപ്പാക്കണമെന്നും, അപേക്ഷകര്‍ കൂടുതല്‍ സമയം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ കൗണ്ടറില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും മന്ത്രി പരീക്ഷാ ഭവന് സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. ഇക്കാര്യങ്ങളെല്ലാം പരീക്ഷാഭവന് ജോയിന്റ് കമ്മീഷണര്‍ മോണിറ്ററിംഗ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശം തയ്യാറാക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിര്‍ദ്ദേശിച്ചു.