ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ്, സിജെപി അടക്കമുള്ള സംഘടന പ്രവര്‍ത്തകരും മറ്റ് പൊതുപ്രവര്‍ത്തകരും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് ജന്തര്‍ മന്തറില്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതോടെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒരുവിഭാഗം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഗ്യാനേഷ് കുമാറിന്റെ മുഖംമൂടി ധരിച്ചയാളെ അറസ്റ്റ് ചെയ്ത് പ്രതീകാത്മക പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ഗുവാഹത്തിയില്‍ കോണ്‍ഗ്രസിന്റെ നേതത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. പട്നയിലും ചണ്ഡീഗഡിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കികള്‍ പ്രയോഗിച്ചു. മണിപ്പുരില്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഗ്യാനേഷ് കുമാര്‍ രാജി വെച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ സമരം ആരംഭിക്കുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ തുടങ്ങുന്ന സമരം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അഭിജീത് ദീപ്കെ അറിയിച്ചു.