ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത രണ്ട് ഹോം സീസണുകളിലേക്കുള്ള ടൈറ്റില്‍ സ്പോണ്‍സറായി പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പിനെ ബിസിസിഐ തിരഞ്ഞെടുത്തു. ഒരു മത്സരത്തിന് 4.85 കോടി രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി ബിസിസിഐ കരാര്‍ ഉറപ്പിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ ഹോം പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കരാറിലെത്തിയത്.
അടുത്ത രണ്ട് ഹോം സീസണുകളിലേക്കായി (2028 മാര്‍ച്ച് വരെ) ഏകദേശം 150 കോടി മുതല്‍ 171 കോടി രൂപ വരെ മൂല്യം കണക്കാക്കുന്ന കരാറിലാണ് ബിസിസിഐയും മുത്തൂറ്റും ഒപ്പുവെച്ചിരിക്കുന്നത്.
കരാര്‍ കാലയളവില്‍ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകള്‍, ഏകദിനങ്ങള്‍, ടി20 മത്സരങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 35 അന്താരാഷ്ട്ര മത്സരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശം മുത്തൂറ്റ് ഫിന്കോര്പ്പിനായിരിക്കും. ഒരു മത്സരത്തിന് ശരാശരി 4.3 കോടി മുതല്‍ 4.85 കോടി രൂപ വരെയാണ് അടിസ്ഥാന നിരക്കില്‍ കണക്കാക്കിയിരിക്കുന്നത്. മുന്‍ സ്പോണ്‍സര്‍മാരായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നല്‍കിയിരുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുകയാണിത്. ബിസിസിഐയുടെ ഇന്‍വിറ്റേഷന്‍ ടു ടെന്‍ഡര്‍ പ്രകാരം ഓഗസ്റ്റില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെങ്കിലും ഉയര്‍ന്ന അടിസ്ഥാന വില കാരണം ലേലത്തില്‍ പങ്കാളിത്തം കുറവായിരുന്നു. തുടര്‍ന്നാണ് ബിസിസിഐ നേരിട്ട് പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയത്. ഗൂഗിള്‍ ജെമിനി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, സ്പിന്നി എന്നിവരുമായും ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഒടുവില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു.