ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്

അബുദാബി: അബുദാബി അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കും. ലോകത്തെ പ്രമുഖ പുസ്തകമേളകളിലൊന്നായി വളര്‍ന്ന അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 35 വര്‍ഷം തികയുകയാണ്. പുസ്തക പ്രസാധന മേഖലയുടെയും സാംസ്കാരിക രംഗത്തിന്റെയും വളര്‍ച്ചയ്ക്കൊപ്പം മുന്നേറിയ മേള ഇന്ന് ആഗോള സാംസ്കാരിക സംവാദത്തിന്റെയും വിജ്ഞാന കൈമാറ്റത്തിന്റെയും പ്രധാന വേദിയായി മാറിയിരിക്കുകയാണ്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസത്തിന് കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് 35ാമത് പതിപ്പ് സംഘടിപ്പിക്കുന്നത്. ‘Turn the Page, Read the World’ (താള് മറിക്കൂ, ലോകത്തെ വായിക്കൂ) എന്ന പ്രമേയത്തില്‍ സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ (ADNEC) മേള നടക്കും.
95 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം
മേളയില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര് പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാര്‍, ചിന്തകര്‍, അക്കാദമിക് വിദഗ്ധര്‍, പ്രസാധകര് എന്നിവരും പങ്കെടുക്കുന്നുണ്ട്. യുഎഇയിലെ കുടുംബവര്‍ഷത്തിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നാണ് ഇത്തവണത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏകദേശം 1,500 പരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുക. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പ്രത്യേക വിദ്യാഭ്യാസ, സര്‍ഗാത്മക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഗോള സംസ്കാരവും നാഗരികതകള്‍ തമ്മിലുള്ള സംവാദവും, നവീകരണവും ഭാവിനിര്മാണവും, കലയും തത്സമയ സാംസ്കാരിക അനുഭവങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പരിപാടികള്‍.
ബാല്‍ക്കന്‍ രാജ്യങ്ങള്‍ അതിഥി രാജ്യം
ബാല്‍ക്കന്‍ മേഖല ഇത്തവണത്തെ മേളയിലെ ‘Guest of Honour’ ആയിരിക്കും. പ്രശസ്ത പണ്ഡിതനായ അല്‍ ഖലീല്‍ ബിന്‍ അഹ്മദ് അല്‍ ഫറാഹിദി’Focus Personaltiy’ ആയി തിരഞ്ഞെടുക്കപ്പെട്ടു. മിഗ്വല്‍ ഡി സെര്‍വാന്റസിന്റെ വിഖ്യാത കൃതിയായ ‘ഡോണ്‍ ക്വിക്സോട്ട്’ ‘Book of the World’ ആയി അവതരിപ്പിക്കും. മനുഷ്യചിന്തയെയും സംസ്കാരത്തെയും സ്വാധീനിച്ച വ്യക്തികളെയും കൃതികളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പുകള്‍.
1981ല്‍ ‘ഇസ്ലാമിക് ബുക്ക് ഫെയര്‍’
അബുദാബി പുസ്തകമേളയുടെ ചരിത്രത്തിന് 1981 വരെ പഴക്കമുണ്ട്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് അബുദാബിയിലെ കള്‍ച്ചറല്‍ ഫൗണ്ടേഷനില്‍ ആദ്യ മേള ഉദ്ഘാടനം ചെയ്തു. അന്ന് ‘Islamic Book Fair’** എന്ന പേരിലായിരുന്നു മേള. ആദ്യ പതിപ്പില്‍ 50 പ്രസാധകരാണ് പങ്കെടുത്തത്. അവിടെനിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് ലോകശ്രദ്ധ നേടിയ അന്താരാഷ്ട്ര പുസ്തകമേളയായി മാറിയത്. ഇത്തവണ മേളയില്‍ പോയട്രി നൈറ്റ്സ് എന്ന പുതിയ പരിപാടിയും ആരംഭിക്കും. അറബ് ലോകത്തെ പ്രമുഖ കവികളുടെ കവിതാവായന, സാഹിത്യസംവാദങ്ങള്‍, വിമര്‍ശന ചര്‍ച്ചകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പ്രസാധന മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ച് പ്രത്യേക പ്രൊഫഷണല്‍ കോണ്‍ഫറന്‍സും സംഘടിപ്പിക്കും. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമുള്ള വിവിധ പരിപാടികളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാകും.
ശൈഖ് സായിദ് ബുക്ക് അവാര്‍ഡ്
മേളയുടെ ഭാഗമായി 2026 ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് പുരസ്കാരച്ചടങ്ങും നടക്കും. ഈ വര്‍ഷത്തെ ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. രചന, വിവര്‍ത്തനം, അക്കാദമിക ഗവേഷണം തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അവാര്‍ഡ് വഹിച്ച പങ്കും ചടങ്ങില്‍ അവതരിപ്പിക്കും. 35 വര്‍ഷം പിന്നിടുമ്പോള്‍ അബുദാബി അന്താരാഷ്ട്ര പുസ്തകമേള പ്രസാധന മേഖലയുടെയും സാംസ്കാരികസര്ഗാത്മക വ്യവസായങ്ങളുടെയും വളര്‍ച്ചയ്ക്ക് പ്രധാന ചാലകശക്തിയായി മാറിയിരിക്കുകയാണ്. സംസ്കാരത്തെയും വിജ്ഞാനത്തെയും സുസ്ഥിര വികസനത്തിന്റെ കേന്ദ്രമാക്കാനുള്ള യുഎഇയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് മേളയുടെ വളര്‍ച്ച തുടരുന്നത്.