യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

അബുദാബി നാചുറല്‍ ഹിസ്റ്ററി മ്യൂസിയം സന്ദര്‍ശിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: യുഎഇ സാംസ്കാരിക മേഖലയില്‍ മ്യൂസിയങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ചൂണ്ടിക്കാട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അബുദാബിയിലെ സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലെ നാചുറല്‍ ഹിസ്റ്ററി മ്യൂസിയം സന്ദര്‍ശിച്ച അദ്ദേഹം, മ്യൂസിയങ്ങളിലെ നിക്ഷേപം മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് പറഞ്ഞു. ഭാവിതലമുറകളില്‍ അവബോധം വളര്‍ത്താനും ഭൂതകാലത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി ഭാവിയെ രൂപപ്പെടുത്താനും മ്യൂസിയങ്ങള്‍ക്ക് കഴിയുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. യുഎഇയുടെ മ്യൂസിയം മേഖല അതിവേഗം വളരുകയാണെന്നും സാംസ്കാരികപൈതൃക സ്ഥാപനങ്ങളുടെ വികസനത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നതിലും മുന്തലമുറകളുടെ സംഭാവനകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിലും മ്യൂസിയങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശനത്തിനിടെ മ്യൂസിയത്തിന്റെ ഇമ്മേഴ്സീവ് അനുഭവം ശൈഖ് മുഹമ്മദ് നേരില്‍ കണ്ടു. പ്രപഞ്ചം, ഭൂമി, ജീവജാലങ്ങള്‍ എന്നിവയുടെ 13.8 ബില്യണ്‍ വര്‍ഷത്തെ ചരിത്രത്തിലൂടെയാണ് മ്യൂസിയം സന്ദര്‍ശകരെ നയിക്കുന്നത്. അപൂര്‍വമായ ഉല്‍ക്കാശിലകളും ഫോസിലുകളും, ഇന്ററാക്ടീവ് പ്രദര്‍ശനങ്ങളും ആധുനിക സാങ്കേതികവിദ്യകളും അബുദാബിയുടെ പ്രകൃതിദൃശ്യങ്ങളെ പുനഃസൃഷ്ടിച്ച ദൃശ്യാവിഷ്കാരങ്ങളും അദ്ദേഹം പരിചയപ്പെട്ടു. സന്ദര്‍ശനത്തിന്റെ അവസാനം മ്യൂസിയം സംഘത്തോടൊപ്പം ശൈഖ് മുഹമ്മദ് ഓര്‍മ്മചിത്രം എടുത്തു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അഭിമാനകരമായ നിമിഷമാണെന്ന് മ്യൂസിയം ജീവനക്കാര്‍ പ്രതികരിച്ചു.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു