യുഎഇയില്‍ കനത്ത ചൂട് തുടരുന്നു : മരുപ്രദേശങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ്

ഷാര്‍ജ: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘രാജകീയം’ മെഗാഷോ സെപ്റ്റംബര്‍ 12ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. ഇന്ത്യന്‍ സിനിമയിലെ മമ്മൂട്ടിയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തെ ആദരിക്കുന്നതിനായി നിരവധി പ്രമുഖ താരങ്ങളും ഗായകരും സംഗീതജ്ഞരും പരിപാടിയില്‍ പങ്കെടുക്കും. ഈ വര്‍ഷം ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ ലഭിച്ച മമ്മൂട്ടിക്ക് 400ലേറെ സിനിമകളുടെ സമ്പന്നമായ അഭിനയ പാരമ്പര്യമുണ്ട്. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും നിരവധി സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. പ്രവാസ ലോകത്ത് മമ്മൂട്ടിക്ക് ഒരുക്കുന്ന വലിയ ആദരവിന്റെ ഷോ ആയി മാറും. ‘രാജകീയം’ ഷോയില്‍ മമ്മൂട്ടിക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖര്‍ അണിനിരക്കും. മലയാളത്തിലെ പ്രമുഖ സംവിധായകരായ ഹരിഹരന്, അടൂര്‍ ഗോപാലകൃഷ്ണന്, നടന് സിദ്ദീഖ്, സംഗീത സംവിധായകനും ഗായകനുമായ സ്റ്റീഫന്‍ ദേവസി, ഗായകരായ മധു ബാലകൃഷ്ണന്, അരവിന്ദ് വേണുഗോപാല്‍, നിത്യ മാമ്മന്‍, അനുശ്രീ അനില്‍ കുമാര്‍, നടി രമ്യ നമ്പീശന്, ഗായിക ജ്യോത്സ്ന രാധാകൃഷ്ണന്, നടി അനു സിത്താര, നടനും അവതാരകരുമായ രമേഷ് പിഷാരടി, മിഥുന് രമേഷ് തുടങ്ങിയവര്‍ അണിനിരക്കും. സെപ്റ്റംബര്‍ 12ന് വൈകിട്ട് 6.30നാണ് പരിപാടി ആരംഭിക്കുക. വൈകിട്ട് 4 മണിക്ക് വാതിലുകള്‍ തുറക്കും. പ്ലാറ്റിനംലിസ്റ്റ് വഴി ടിക്കറ്റുകള്‍ ലഭിക്കും.