സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

അബുദാബി: അറബ് സാമൂഹ്യ ജീവിതത്തില്‍ പ്രിയപ്പെട്ടതാണ് ഫാല്‍ക്കണ്‍ വളര്‍ത്തല്‍. കഴിഞ്ഞ ദിവസം അബുദാബിയില്‍ ഒരു ഫാല്‍ക്കണ്‍ വിറ്റു പോയത് റെക്കോര്‍ഡ് തുകക്ക്. വെള്ളുത്ത ചിറകുകളും തൂവലുകളുമുള്ള അപൂര്വയിന് ഫാല്‍ക്കണ്‍ ലേലത്തില്‍ പോയത് 2.1 മില്യണ്‍ ദിര്‍ഹത്തിന് (ഏകദേശം 5.71 ലക്ഷം യുഎസ് ഡോളര്‍) ഇത് പുതിയ ലോക റെക്കോര്‍ഡാണ്. അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന്-അഡിഹെക്സിലെ അവസാന ഫാല്‍ക്കണ്‍ ലേലത്തിലാണ് അപൂര്‍വ Gyr Pure Utlra White ഫാല്‍ക്കണ്‍ റെക്കോര്‍ഡ് തുകക്ക് വിറ്റത്.
അമേരിക്കയില്‍ നിന്നെത്തിച്ച ഈ ഫാല്‍ക്കണ്‍ അത്യപൂര്‍വമായ വെളുത്ത തൂവലുകള്‍, ശുദ്ധമായ ജനിതക പാരമ്പര്യം, ആകര്‍ഷകമായ രൂപം എന്നിവ കൊണ്ടാണ് ശ്രദ്ധേയമായത്. ലേലത്തില്‍ നിരവധി പേര് മത്സരിച്ചതിന് പിന്നാലെയാണ് 2.1 മില്യണ്‍ ദിര്‍ഹം എന്ന റെക്കോര്‍ഡ് തുകയില്‍ വില്‍പ്പന നടന്നത്. ഒരു ഫാല്‍ക്കണിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഇമാറാത്തി പൈതൃകത്തിന്റെ പ്രധാന ഭാഗമായ ഫാല്‍ക്കണ്‍ വളര്‍ത്തലിനും വേട്ടയാടല്‍ പാരമ്പര്യത്തിനുമുള്ള അന്താരാഷ്ട്ര താല്പര്യവും അഡിഹെക്സ് ലേലം വ്യക്തമാക്കുന്നു. ഫാല്‍ക്കണ്‍ വളര്‍ത്തുന്നവര്‍, ബ്രീഡര്‍മാര്‍, ശേഖരിക്കുന്നവര്‍, വിദഗ്ധര്‍ എന്നിവരുടെ പ്രധാന സംഗമവേദിയാണിത്. പൈതൃക സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി വിവിധ മത്സരങ്ങളും പ്രദര്‍ശനങ്ങളും ഈ മേളയില്‍ സംഘടിപ്പിച്ചുവരുന്നു.