വിമാന-റെയില്‍ യാത്ര ഒറ്റ ബുക്കിങ്ങില്‍; ഇത്തിഹാദ് എയര്‍വേയ്സും ഇത്തിഹാദ് റെയിലും കരാര്‍ ഒപ്പുവച്ചു

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ 35ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ (ADNEC) തുടക്കമായി. അബുദാബി സാംസ്കാരികടൂറിസം വകുപ്പിന് കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ആറുദിവസം നീളുന്ന മേളയില്‍ 1,500ലേറെ സാംസ്കാരിക വിജ്ഞാന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വായനക്കാരെയും എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ഒരുമിപ്പിക്കുന്ന മേള വിജ്ഞാനവും സര്‍ഗാത്മകതയും പരിചയപ്പെടാനുള്ള വിപുലമായ വേദിയാകും.
ബാല്‍ക്കന്‍ സംസ്കാരം അതിഥി മേഖല
ഇത്തവണ പുസ്തകോത്സവത്തില്‍ ബാല്‍ക്കന്‍ സംസ്കാരത്തെയാണ് അതിഥി മേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത്. നോര്‍ത്ത് മസിഡോണിയന്‍ റിപ്പബ്ലിക്കിന്റെ സഹകരണത്തോടെയാണ് പരിപാടി. കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന, സമ്പന്നമായ ചരിത്രസാംസ്കാരിക പൈതൃകമുള്ള ബാല്‍ക്കന്‍ മേഖലയെ അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ അല്‍ ഖലീല്‍ ബിന്‍ അഹ്മദ് അല്‍ ഫറാഹിദി ഈ വര്‍ഷത്തെ ‘ഫോക്കസ് പേഴ്സണാലിറ്റി’ ആയി തിരഞ്ഞെടുക്കപ്പെട്ടു. സ്പാനിഷ് സാഹിത്യകാരന് മിഗ്വല്‍ ഡി സെര്‍വാന്തസിന്റെ പ്രശസ്ത കൃതി ‘ഡോണ്‍ ക്വിക്സോട്ട്’ ‘ബുക്ക് ഓഫ് ദ വേള്‍ഡ്’ ആയി അവതരിപ്പിക്കും.
കവിതയും പോഡ്കാസ്റ്റും സംഗീതവും
വായനാപ്രേമികള്‍ക്കായി ‘പോയട്രി നൈറ്റ്സ്’, ‘പോഡ്കാസ്റ്റ് ഫ്രം അബുദാബി’, ‘ദ നെക്സ്റ്റ് ചാപ്റ്റര്‍’ തുടങ്ങിയ ജനപ്രിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. സംഗീതഗാന പരിപാടികള്‍ക്കൊപ്പം പ്രമുഖ കലാകാരനായ അബ്ദുല്‍ ഹലീം ഹാഫെസിനായി പ്രത്യേക വേദിയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ‘ടേണ്‍ ദ പേജ്, റീഡ് ദ വേള്‍ഡ്’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രമേയം. സംസ്കാരവും സാഹിത്യവും അറബി ഭാഷയും ജനങ്ങള്‍ക്കും നാഗരികതകള്ക്കുമിടയിലെ ആശയവിനിമയത്തിനും ബന്ധം ശക്തിപ്പെടുത്തുന്നതിനും വഹിക്കുന്ന പങ്ക് ഉയര്‍ത്തിക്കാട്ടുകയാണ് പ്രമേയത്തിന്റെ ലക്ഷ്യം.
കുടുംബത്തിനും പ്രത്യേക പ്രാധാന്യം
യുഎഇ 2026നെ ‘കുടുംബ വര്‍ഷമായി’ ആചരിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തെയും പുസ്തകോത്സവത്തിന്റെ സാംസ്കാരിക അനുഭവത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. വിവിധ തലമുറകള്‍ക്ക് വിജ്ഞാനവും സര്‍ഗാത്മകതയും പരിചയപ്പെടാനും പുസ്തകങ്ങളുമായും അറബി ഭാഷയുമായും അറബ് പൈതൃകവുമായും കൂടുതല്‍ അടുപ്പം സ്ഥാപിക്കാനും പ്രത്യേക ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 35ാം പതിപ്പിലെത്തിയ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ആഗോള സാംസ്കാരിക വേദിയെന്ന നിലയിലുള്ള അബുദാബിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. പ്രസാധന മേഖലയുടെയും സാംസ്കാരികസര്ഗാത്മക വ്യവസായങ്ങളുടെയും വളര്‍ച്ചയ്ക്കും മേള പ്രധാന ചാലകശക്തിയായി മാറുന്നു.