വീട്ടില്‍ പരിധിയില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ദേശീയ ടീമിനായി സ്വന്തം മണ്ണില്‍ അവസാന മത്സരം കളിക്കാനൊരുങ്ങുന്ന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിടവാങ്ങല്‍ മത്സരത്തില്‍ അണിയുന്ന പ്രത്യേക ജേഴ്സി പുറത്തിറക്കി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പുതിയ ജേഴ്സിയുടെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചത്.
പേരും 10-ാം നമ്പറും സ്വര്‍ണ്ണ നിറത്തിലുള്ള അക്ഷരങ്ങളില്‍ പതിപ്പിച്ച ജേഴ്സിയാണ് മെസ്സി അനാവരണം ചെയ്തിരിക്കുന്നത്. ജേഴ്സിയുടെ പിന്‍ഭാഗത്ത് വേറിട്ട ഡിസൈനുകളും ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘അവസാനമായൊരു മത്സരം. ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാന്‍ ഒരു ജേഴ്സി’ എന്ന വൈകാരികമായ കുറിപ്പോടെയാണ് മെസ്സി ജേഴ്സി പരിചയപ്പെടുത്തിയത്.
ഒക്ടോബര്‍ 6-ന് ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോനുമെന്റലില്‍ ബെനിനെതിരെ നടക്കുന്ന മത്സരത്തില്‍ ലയണല്‍ മെസ്സി അര്‍ജന്റീനക്കായി അവസാന അന്താരാഷ്ട്ര പോരാട്ടത്തിനിറങ്ങും. ഫിഫ ലോകകപ്പില്‍ അര്‍ജന്റീന പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മെസ്സി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 39കാരനായ മെസ്സിക്ക,് ലോകകപ്പില്‍ നേടിയ 21 ഗോളുകള്‍ ഉള്‍പ്പെടെ ആകെ 125 അന്താരാഷ്ട്ര ഗോള്‍ നേട്ടമാണുള്ളത്. ഒരു ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍, ഒരു ഒളിമ്പിക് സ്വര്‍ണം എന്നിവയുള്‍പ്പെടെ മെസ്സിയുടെ അന്താരാഷ്ട്ര നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്.
പരമ്പരാഗതമായ നീലയും വെള്ളയും വരകളില്‍ നിന്ന് മാറി നിര്‍മ്മിച്ച പുതിയ ജേഴ്സിയില്‍ മെസ്സിയുടെ കരിയറിനെ അടയാളപ്പെടുത്തുന്ന നിരവധി സവിശേഷതകളുണ്ട്. സ്വര്‍ണ്ണ നിറത്തിലുള്ള അക്ഷരങ്ങളും ജേഴ്സിയുടെ പുറകില്‍ വലിയ നിഴല്‍ രൂപത്തില്‍ നല്‍കിയിരിക്കുന്ന ‘സണ്‍ ഓഫ് മേ’ ചിഹ്നവും കൈകളുടെ അരികുകളിലെ കറുപ്പും സ്വര്‍ണ്ണവും കലര്‍ന്ന ഡിസൈനും പ്രധാന ആകര്‍ഷണങ്ങളാണ്.