ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബുദാബിയിലെ പ്രധാന റോഡുകളില്‍ താല്‍ക്കാലികമായി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചു. ദൃശ്യപരത ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് അബുദാബി പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രം വെള്ളിയാഴ്ച രാത്രി 11 മണി മുതല്‍ ശനിയാഴ്ച രാവിലെ വരെ യുഎഇയിലെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില മേഖലകളില്‍ തിരശ്ചീന ദൃശ്യപരത തീര്‍ത്തും ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. അബുദാബി-അല്‍ ഐന്‍ റോഡ് അല്‍ വത്ബ-അല്‍ ഫായ, അല്‍ ഖസ്ന-അല്‍ റിമാഹ് മേഖലകള്‍, അല്‍ തഫ് റോഡ്-സ്വീഹാന്‍-അല്‍ അജ്ബാന്‍, സ്വീഹാന്‍-അല്‍ സഅദ് ബ്രിഡ്ജ്, ഉമ്മ് അസ് സുമൂല്‍ റോഡ്-ബു ക്രയ്യ-ഷഅബ് അല്‍ ഘാഫ്, ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ് – KIZAD-സീഹ് ഷുഐബ്, മുഹമ്മദ് അല്‍ ഫലാഹി അല്‍ യാസി റോഡ്-അല്‍ മിര്‍ഫ-സായിദ് സിറ്റി, ശൈഖ സലാമ ബിന്ത് ബുത്തി റോഡ് -ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡ്-സായിദ് സിറ്റി, സ്വീഹാന്‍ റോഡിലെ വിവിധ ഭാഗങ്ങള്‍, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്- KIZAD-സീഹ് ഷുഐബ്, അല്‍ ഫായ റോഡ്-അല്‍ ഹഫര്‍-സീഹ് ഷുഐബ് എന്നിവിടങ്ങളിലാണ് വേഗ പരിധി നിയന്ത്രിച്ചിട്ടുള്ളത്. ഇലക്ട്രോണിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന താല്‍ക്കാലിക വേഗപരിധി കര്‍ശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാനും പെട്ടെന്നുള്ള ലെയിന്‍ മാറ്റങ്ങളും ബ്രേക്കിംഗും ഒഴിവാക്കാനും പൊലീസ് നിര്‍ദേശിച്ചു. ഉയര്‍ന്ന രാത്രികാല ഈര്‍പ്പം തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടെന്ന് എന്‍സിഎം അറിയിച്ചു.