മെസി തട്ടിപ്പ്: കള്ളപ്പണമിടപാട് ഇഡി പരിശോധിക്കും; സര്‍ക്കാര്‍ അന്വേഷണവും ഉടന്‍

ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അഡ്നോകിന്റെ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും അഡ്നോക് അറിയിച്ചു. ആക്രമണത്തില്‍ യുഎഇ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര സമുദ്രഗതാഗതത്തിനും മേഖലയിലെ സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര നാവിഗേഷന്റെ പ്രാധാന്യം ഉറപ്പാക്കുകയും വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നതും അന്താരാഷ്ട്ര സമുദ്രപാതകള്‍ തടസ്സപ്പെടുത്തുന്നതും നിരസിക്കുകയും ചെയ്യുന്ന പ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണിതെന്ന് യുഎഇ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനെ സാമ്പത്തിക സമ്മര്‍ദത്തിനോ ബ്ലാക്ക്മെയിലിനോ ഉപയോഗിക്കുന്നത് ഇറാന്റെ റെവല്യൂഷ്നറി ഗാര്‍ഡ് കോര്‍പ്സ് നടത്തുന്ന കടല്‍ക്കൊള്ള നടപടികള്‍ക്ക് സമാനമാണെന്ന് യുഎഇ ആരോപിച്ചു. ആഗോള ഊര്‍ജസുരക്ഷ ഇത്തരം ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയുടെയും ജനങ്ങളുടെയും മാത്രമല്ല, ആഗോള ഊര്‍ജവിതരണ സുരക്ഷയുടെയും സ്ഥിരതക്ക് ഭീഷണിയാണെന്ന് യുഎഇ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഡ്നോക് ആവശ്യപ്പെട്ടു.